Sunday, July 1, 2012

അവിവാഹിതാ - ഭാഗ്യവാനെ

പിണങ്ങാനുള്ള കാരണം ഉണ്ടാക്കുന്നത്‌ അവളായിരിക്കുമെങ്കിലും , തര്‍ക്കത്തില്‍ പങ്കുചേരുക എന്ന അബദ്ധം കാണിക്കുക വഴി ക്രമേണ ആ കുറ്റം നിങ്ങളുടെ തലയില്‍ ആകും.

പുറത്തു കൊണ്ട് പോകാമെന്നോ, എന്തെങ്കിലും സമ്മാനം വാങ്ങിക്കൊടുക്കാമെന്നോ പറയുന്ന ദിവസം നോക്കിയായിരിക്കും വഴക്ക് തുടങ്ങുകയെന്നത് തികച്ചും വിരോധാഭാസം .

ഇനി മിണ്ടാതിരുന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചാല്‍ ആ തീരുമാനം പൊളിക്കാന്‍ നിങ്ങളുടെ വായില്‍ അവര്‍ കൊലിട്ടുകുത്തുക വരെ ചെയ്യും.

കിടപ്പറയിലെ കാര്യമാണ് ബഹുരസം - വെടിനിര്‍ത്തല്‍ എന്ന ഭാവേന തൊട്ടും, തോണ്ടിയും അടുത്ത് കൂടുമ്പോള്‍ അനുഭവസമ്പത്തിന്‍റെ കുറവ് കൊണ്ടെങ്ങാനും അനുകൂലമായി പ്രതികരിച്ചു പോയാല്‍ തീര്‍ന്നു - കുഞ്ഞാടിന്‍റെ തോലിനടിയില്‍ നിന്ന് ചെന്നായതലപൊക്കുന്നത് പെട്ടെന്നായിരിക്കും.

എല്ലാ കുറ്റവും ഏറ്റുപറഞ്ഞു കുമ്പസാരിച്ചു കാലുപിടിച്ചെങ്കിലും ഒന്ന് കിടന്നുറങ്ങാം എന്ന് വ്യാമോഹിച്ചാല്‍ തെറ്റി - എന്തൊക്കെ ചെയ്താലും ആ രോഷാഗ്നി അടങ്ങില്ല.

ഇനി - ഞാന്‍ അനുഭവസമ്പനന്നാണ് - ആ തൊട്ടലും, തൊണ്ടലിലും വീണു പോകുന്നതിലും ഭേദം കാലിനിടയില്‍ കയ്യും തിരുകി തിരിഞ്ഞു കിടക്കുന്നതാണ് എന്ന് കരുതി അവരെ പറ്റിക്കാം എന്നൊന്നും വ്യാമോഹിക്കണ്ട മോനെ - നിന്‍റെ ഉറക്കം കെടുത്താന്‍ തിരിച്ചും , മറിച്ചും ഇട്ടു വട്ടം കറക്കി പതംപറയും.............

അവിവാഹിതാ - ഭാഗ്യവാനെ ;)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top