ഇന്നലെ സ്കൂള്‍ വിട്ടു വന്ന ഉടനെ എന്‍റെ ഏഴുവയസ്സുകാരി മകള്‍ ഭാര്യയോട് ചോദിച്ചു.
"ഉമ്മീ ഞാന്‍ താഴത്തെ വീട്ടില്‍ വാവയെ കാണാന്‍ പൊയ്ക്കോട്ടേ?"
താഴെ ഫ്ലാറ്റില്‍ ഉള്ള സുഹൃത്തിന്‍റെ ഭാര്യയും കുഞ്ഞും എത്തിയിട്ടുണ്ട് - ആ കുഞ്ഞിനെ കാണാന്‍ പോകുന്ന കാര്യം ആണ്. തലേദിവസം ഈ കാര്യം പറഞ്ഞ് ഒരു പോക്ക് പോയിട്ട് സന്ധ്യക്കാണ് തിരികെ വന്നത് - എപ്പോഴും ഇവള്‍ ചെന്ന് അവര്‍ക്കൊരു ബുദ്ധിമുട്ടാകേണ്ടല്ലോ എന്ന സദുദ്ദേശത്തോടെ ഭാര്യ വേണ്ടെന്ന് പറഞ്ഞു.
"അതെന്താ ഉമ്മീ?" മണിച്ചിത്രത്താഴിലെ ഗംഗ സ്റ്റൈലില്‍ മോള്‍ടെ ചോദ്യം.
"അത് ഉമ്മിക്കു മോനെ കണ്ടുകൊണ്ടിരിക്കാന്‍" ഭാര്യ നിരുപദ്രവകരമായ ഒരു കള്ളം പറഞ്ഞു.
മോളുടെ ആദ്യം വാടിയ മുഖത്ത് ഒരു ചെറുപുഞ്ചിരി തെളിഞ്ഞു.
എന്നാല്‍ ശരിക്കുള്ള തമാശ ഉണ്ടായത് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്. ഭാര്യയുടെ അടുത്തുവന്ന് മോളുടെ ചോദ്യം.
"ഉമ്മീ, എന്നെ കണ്ട് മതിയായെങ്കില്‍ ഇനി ഞാന്‍ പൊയ്ക്കോട്ടേ?"
"ഉം" ചിരി അടക്കിക്കൊണ്ട് ഭാര്യ സമ്മതം മൂളി.

0 comments
Posts a comment