Monday, February 25, 2013

എന്നാലും എന്നാ വിടലാല്ലേ ?



ടോണിയേട്ടന്‍റെ സഹമുറിയന്മാരാണ് വേലായുധന്‍ ചേട്ടനും, ധനേഷും.

വേലായുധന്‍ ചേട്ടന്‍ നാട്ടില്‍ പോകാറായിട്ടുണ്ട് - പതിവായി പോകുന്ന എയര്‍ ഇന്ത്യഎക്സ്പ്രസിന്‍റെ (?) ഗുണവിശേഷങ്ങള്‍ കൊണ്ട് പൊറുതിമുട്ടി അങ്ങേയറ്റത്തെ സ്വദേശിവാദിയായ വേലായുധന്‍ പോലും മാറിച്ചിന്തിച്ചു പോയി.

"ശ്രീലങ്കന്‍ എയര്‍ കൊള്ളാം ചേട്ടാ" ധനേഷ് പറഞ്ഞു.

"അതില്‍ ആകുമ്പോള്‍ ഇഷ്ടം പോലെ കള്ളും കിട്ടും എന്ന് കേട്ടിട്ടുണ്ട്" വേലായുധന്‍ ചേട്ടന്‍ ഉഷാറായി. കള്ളിന്‍റെ കാര്യം വരുമ്പോള്‍ വേലുവിന് പണ്ടേ പിടുത്തം വിദേശിയോട് തന്നെ.

സൌദിയില്‍ നിന്ന് നാട്ടിലേക്കുള്ള ദൂരത്തെ കുറിച്ചും, വിമാനം പറക്കുന്ന വേഗത്തെ കുറിച്ചും ആയി അടുത്ത ചര്‍ച്ച. എന്ത് കേട്ടാലും ഉടനെ ഗൂഗിളിന്‍റെ നെഞ്ചത്ത് കയറുന്നവരാണല്ലോ ഇന്നത്തെ തലമുറ - ധനേഷും പതിവ് തെറ്റിച്ചില്ല.

"മണിക്കൂറില്‍ 800 - 900 കിലോമീറ്റര്‍" ധനേഷ് ഔദ്യോഗികമായി പ്രസ്താവനയും ഇറക്കി.

ഉടനെ വന്നു വേലുവിന്‍റെ അനുഭവപരിജ്ഞാനം "പക്ഷെ ചില പുതിയ ഡ്രൈവര്‍മാര്‍ ഉണ്ടല്ലോ - അവന്മാര് സമയം ഒന്നും നോക്കത്തില്ല - ഒരു 2000-2500 ഇല്‍ ഒക്കെ ചിലപ്പോ പിടിപ്പിച്ചു കളയും. ഒരു തവണ ഞാന്‍ കയറിയ ഒരു പ്ലെയിന്‍ - ഒരു കൊച്ചുപയ്യനായിരുന്നു ഡ്രൈവര്‍ - എന്നാ വിടലായിരുന്നു അവന്‍ വിട്ടത് - പ്ലെയിന്‍ ഒന്നര മണിക്കൂര്‍ മുന്നേ അങ്ങ് കോഴിക്കോട്ട് ചെന്ന്"

വേലുവിന്‍റെ വിടല്‍ കേട്ട് ചിരി നിയന്ത്രിക്കാനാവാതെ ധനേഷ് കട്ടിലില്‍ വീണു കിടന്നു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എന്നോണം പൊട്ടിയ ചിരി മുറിക്കു പുറത്തേക്ക് കെട്ടഴിച്ചു വിടാന്‍ ടോണിയേട്ടനും വേഗം പുറത്തേക്കിറങ്ങി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top