ഞങ്ങളുടെ ജെനറല്‍ മാനേജര്‍ക്ക്
കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യാന്‍ വല്ലാത്ത
മടിയാണ്. ഒരു ഇമെയില്‍ അയക്കണമെങ്കില്‍
കൈകൊണ്ട് എഴുതി സെക്രട്ടറിയെ
ഏല്‍പ്പിക്കും. അദ്ദേഹത്തിന്‍റെ ഹാന്‍ഡ്റൈറ്റിംഗ്
ബഹുവിശേഷം ആകയാല്‍ ഈ സെക്രട്ടറിക്കല്ലാതെ ലോകത്തൊരു മനുഷ്യനും അദ്ദേഹം
എഴുതിയിരിക്കുന്നത് മുഴുവന്‍ മനസിലാകുകയുമില്ല.
സെബാള്‍ട്ടി ഞങ്ങളുടെ ഓഫീസില്‍ ആദ്യമായി ജോയിന്‍ ചെയ്യാന്‍ വന്ന ദിവസം നിര്‍ഭാഗ്യവശാല്‍ മാനേജരുടെ സെക്രട്ടറി ലീവ് ആയിരുന്നു. സെബു അക്കൌണ്ടന്‍റ് ആണെങ്കിലും പുതിയ ആളുടെ എഫിഷ്യന്‍സിയും അറിയാം തന്‍റെ ടൈപ്പിംഗും നടക്കുമെന്ന ഉദ്ദേശത്തോടെ ജിഎം ഒരു കത്ത് ടൈപ് ചെയ്യാന്‍ അവനെ ഏല്‍പ്പിച്ചു.
കത്തിലെ കൈയക്ഷരം നോക്കി അന്തം വിട്ടിരുന്ന സെബുവിന്‍റെ സന്ദേഹം കണ്ടു കാര്യം മനസ്സിലാക്കിയ മാനേജര്‍ അവനോടു പറഞ്ഞു.
"തനിക്കു മനസിലാകാത്ത ഭാഗം x ഇട്ടാല്‍ മതി, ടൈപ് ചെയ്തു കഴിഞ്ഞാല്‍ എനിക്ക് ഇമെയില്‍ ചെയ്തേക്കൂ"
ഏകദേശം അര മണിക്കൂറിനു ശേഷം കയ്യില്‍ ഒരു പേപ്പറുമായി മാനേജര്‍ ദേഷ്യത്തോടെ ഓഫീസിലേക്ക് കയറി വന്നു. പേപ്പര്‍ സെബുവിന്‍റെ മേശപ്പുറത്തിട്ടിട്ട് ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി ഒന്നും പറയാതെ ദേഷ്യത്തില്‍ ഡോര്‍ വലിച്ചടച്ച് ചവിട്ടിത്തുള്ളി നടന്നു പോയി.
ഞാന്‍ അവന്‍റെ ടേബിളിനടുത്ത് ചെന്ന് കടലാസെടുത്തു നോക്കി.
"Hello Daivd........"
അത് കഴിഞ്ഞു is , a , the , was എന്നീ ചുരുക്കം ചില വാക്കുകളും പിന്നെ x ഉം മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ.
അന്നത്തോടെ അവനു വിളിപ്പേരും വീണു - Mr.X.

0 comments
Posts a comment