"ഇവിടെ മഴ പെയ്യുന്നു"
"ആണോ ?" മരുഭൂമിയിലെ മഴയോടുള്ള ആശ്ചര്യവും, ആവേശവും അവളുടെ ചോദ്യത്തില്‍ ഉണ്ടായിരുന്നു.
"ഞാന്‍ കുറെ മഴ നനഞ്ഞു - നിന്നെ ഓര്‍ത്തപ്പോള്‍ എനിക്ക് നനയാന്‍ തോന്നി" നിര്‍ദ്ദോഷമായ ഒരു കള്ളം.
നിശബ്ദമായി കടന്നു പോയ നിമിഷങ്ങള്‍ക്കൊടുവില്‍ അവളുടെ മറുപടി വന്നു.
"മഴയില്‍ എന്‍റെ സ്നേഹമുണ്ട് , നല്‍കാവുന്നത്ര പ്രണയമുണ്ട്. എന്‍റെ കണ്ണീരും വിഷമവും എന്‍റെ മനസ്സുമുണ്ട്"
അയാള്‍ ആ മെസ്സേജ് മൂന്നുനാലു വട്ടം വായിച്ചു. മഴ കനത്തു തുടങ്ങിയിരിക്കുന്നു. ഈ കടത്തിണ്ണയില്‍ കയറി നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതിലും എത്രയോ ഇരട്ടി !
വീണ്ടും മൊബൈല്‍ എടുത്ത് ആ മെസ്സേജ് ഒന്ന് കൂടി വായിച്ചു. പിന്നെ മെല്ലെ അയാള്‍ മഴയിലേക്കിറങ്ങി നടന്നു. മഴത്തുള്ളികള്‍ അവനോടു കിന്നാരം പറഞ്ഞു. ചിരിച്ചു - ചിലവ കരഞ്ഞു. അവള്‍ പറഞ്ഞത് ശരിയാണ് - ചുണ്ടിലേക്ക് ഒഴുകിയിറങ്ങിയ മഴത്തുള്ളികളില്‍ ഉപ്പുരസം ഉണ്ടായിരുന്നു - അവളുടെ കണ്ണീരിന്‍റെ ഉപ്പ് !

0 comments
Posts a comment