ഓഫീസില്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് ഉപയോഗിക്കുന്നവര്‍ക്കുള്ള പത്തു കല്‍പ്പനകള്‍ !
---------------------------------------------------------------------
1. മാനേജര്‍മാര്‍, അവരുടെ ഭാര്യമാര്‍, പാരയാകാന്‍ സാധ്യതയുള്ള സഹപ്രവര്‍ത്തകര്‍ (പ്രത്യേകിച്ച് ഹൈദ്രാബാദികള്‍) എന്നിവരെ മറക്കാതെ ബ്ലോക്ക് ചെയ്യുക.
2. ഓഫീസ് സമയങ്ങളില്‍ വാളില്‍ പോസ്റ്റ്, കമന്റ് എന്നിവ ചെയ്യാതിരിക്കുക.
3. ഓഫീസ് സമയങ്ങളില്‍ സീക്രട്ട് ഗ്രൂപ്പുകള്‍ ,പ്രൈവറ്റ് ചാറ്റുകള്‍ എന്നിവയില്‍ സജീവമാകുക.
4. ലാപ്ടോപ് സ്പീക്കര്‍ വോളിയം, മൊബൈല്‍ നോട്ടിഫിക്കേഷന്‍ എന്നിവ സൈലന്‍റ് ആക്കി വക്കുക. ഇല്ലെങ്കില്‍ മാനേജര്‍ നിങ്ങളുടെ ടേബിളില്‍ വരുന്ന സമയത്ത് തന്നെ കൃത്യമായി ചറപറ നോട്ടിഫിക്കേഷനും ,മെസ്സേജും വരും.
5. ചാറ്റില്‍ പോപ്‌അപ്പ് സെറ്റിംഗ് ഓഫ് ആക്കി വക്കുക, ഇല്ലെങ്കില്‍ മാനേജറെ നിങ്ങള്‍ മോണിട്ടറില്‍ എന്തെങ്കിലും കാണിച്ചു കൊടുക്കുന്ന സമയത്ത് "നിന്‍റെ ആ പരട്ട മാനേജര്‍ അവിടെ ഉണ്ടോ" എന്ന് സുഹൃത്തിന്‍റെ മെസ്സേജ് പോപ്‌അപ്പ് ചെയ്യാന്‍ സാധ്യത ഉണ്ട്.
6. എപ്പോഴും ഔട്ട്‌ലുക്ക് പോലെയുള്ള ഇമെയില്‍ ക്ലയന്‍റില്‍ ഒരു ഒഫീഷ്യല്‍ ഇമെയില്‍ പാതി ടൈപ് ചെയ്തു ഡസ്ക്ടോപ്പില്‍ ഓപ്പണ്‍ ചെയ്തിടുക. യാദൃശ്ചികമായി മാനേജര്‍ കടന്നു വന്നാല്‍ നിങ്ങള്ക്ക് ചാറ്റിംഗ് നിര്‍ത്തി ബാക്കി ടൈപ് ചെയ്യാം.
7. വിന്‍ഡോ മിനിമൈസ് ചെയ്യാനും ക്ലോസ് ചെയ്യാനും ഉള്ള Alt + Tab , Alt + F4 തുടങ്ങിയ ഷോര്‍ട്ട്കട്ടുകള്‍ എപ്പോഴും ഓര്‍ത്ത് പ്രാക്റ്റീസ് ചെയ്തു വച്ചേക്കുക - കാരണം എല്ലായ്പ്പോഴും നിങ്ങള്‍ക്ക് മൌസ് ഉപയോഗിച്ച് തുറന്നു കിടക്കുന്ന വിന്‍ഡോ ക്ലോസ് ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ല.
8. ചാറ്റ് ചെയ്യാന്‍ ആരും ഇല്ലാത്ത സമയം മാനേജരോട് ജോലി സംബന്ധമായ സംശയങ്ങള്‍ ചോദിക്കാന്‍ വിനിയോഗിക്കുക.
9. കഴിയുന്നതും മാനേജര്‍ വരുന്നതിനു മുന്നേ ഓഫീസില്‍ വരാനും, വൈകിട്ട് മാനേജര്‍ പോയി അഞ്ചുമിനിട്ടിനു ശേഷം ഓഫീസില്‍ നിന്ന് ഇറങ്ങാനും ശ്രദ്ധിക്കുക.
10. മാനേജരുടെ വിദേശപര്യടനങ്ങള്‍, മീറ്റിംഗുകള്‍, വെക്കേഷന്‍ എന്നിവയെ സംബന്ധിച്ച് അവരെക്കാള്‍ ജ്ഞാനം നിങ്ങള്‍ നേടിയിരിക്കുക.

0 comments
Posts a comment