സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസ്സില്‍ ഒരു സഹപാഠിയുണ്ടായിരുന്നു - പേര് ജോണ്‍സന്‍ .
നന്നായി "മനസ്സിലാക്കി" പഠിക്കുന്നതിനാല്‍ ഓരോ ക്ലാസ്സിലും മിനിമം രണ്ടു വര്‍ എങ്കിലും ചെലവഴിക്കാതെ മൂപ്പര്‍ ക്ലാസ് കയറ്റം വാങ്ങിയിരുന്നില്ല. കായിക രംഗത്തും ബഹുമിടുക്കന്‍ ആയിരുന്നു നമ്മുടെ ജോണ്‍സന്‍ - അക്കാര്യത്തില്‍ അല്‍പ്പം അഹങ്കാരിയും.
അങ്ങിനെയിരിക്കെ ഡിസ്ട്രിക്റ്റ് ലെവല്‍ ഗെയിംസ് വന്നു. ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് നൂറു മീറ്റര്‍ ഓടുന്നത് വേറെ ആരുമല്ല - ജോണ്‍സന്‍ തന്നെ. "ഞാനല്ലാതെ വേറെ ആരു ജയിക്കാന്‍ ?" മത്സരത്തിന്‍റെ തലേന്ന് വരെ ജോണ്‍സന്‍ വീമ്പടിച്ചു നടന്നു. അങ്ങനെ മല്‍സരദിവസം വന്നു ചേര്‍ന്നു. ഓട്ടം തുടങ്ങിയപ്പോള്‍ തന്നെ മൂപ്പര്‍ക്ക് മനസ്സിലായി മുഴുവന്‍ ഓടിയാല്‍ മാനം പോകും എന്ന്. നൂറു മീറ്ററില്‍ ജോണ്‍സന്‍ സമ്മാനം നെടുന്നത് കാണാന്‍ ആണെങ്കില്‍ ഞങ്ങളുടെ സ്കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെ ഉള്ളവരും. ഏകദേശം അമ്പതു മീറ്റര്‍ പിന്നിടുന്നതിനു മുന്നേ തന്നെ നമ്മുടെ നായകന്‍ ട്രാക്കില്‍ "മുടന്തി " വീണു. കൂടെ ഓടിയവര്‍ ഒക്കെ ഫിനിഷ് ലൈന്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ കുട്ടികള്‍ എല്ലാവരും ഓടിച്ചെന്നു. താഴെ പല്ലിറുമ്മി വേദന "കടിച്ചമര്‍ത്തുന്ന" ജോണ്‍സന്‍.
എല്ലാവരും ഓടിയെത്തി. അച്ചാമ്മ ടീച്ചര്‍ ചോദിച്ചു. "എന്ത് പറ്റി ജോണ്‍സാ ?"
"നോ ചായ , മൈ മദര്‍ നോ , മൈ മസില്‍ " ഒട്ടും കുറക്കാതെ ജോണ്‍സന്‍ തട്ടിവിട്ടു.
അച്ചാമ്മ ടീച്ചര്‍ വായ പൊളിച്ചു നിന്നപ്പോള്‍ ജോണ്‍സന്‍റെ സുഹൃത്ത് സന്തോഷ് അവന്‍ പറഞ്ഞത് "തര്‍ജ്ജുമ" ചെയ്തു കൊടുത്തു.
"നോ ചായ" - രാവിലെ ചായ കുടിച്ചില്ല (ഒന്നും കഴിചില്ലെന്നു സാരം)
"മൈ മദര്‍ നോ" - എന്‍റെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.
"മൈ മസില്‍" - എന്‍റെ മസില്‍ വേദനിക്കുന്നെ.........
അതിനു ശേഷം ജോണ്‍സന്‍ എതിരെ വരുമ്പോള്‍ കുട്ടികള്‍ പറഞ്ഞു തുടങ്ങും "നോ ചായ , മൈ മദര്‍ നോ , മൈ മസില്‍"








0 comments
Posts a comment