Wednesday, March 20, 2013

വാസുവും മീനും - മെയ്ഡ് ഫോര്‍ ഈച് അദര്‍

ടോണിയെട്ടന്‍റെ സഹമുറിയന്മാരില്‍ ഒരാളാണ് വാസു. സൌദിയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും വാസുവിന് ഹിന്ദിയോ, ഇംഗ്ലീഷോ അറബിയോ വശമില്ല.ആകെ അറിയാവുന്ന ഭാഷ മലയാളം - അത് തന്നെ എഴുതാനും ശരിക്കറിയില്ല.

വാസുവിനെ കുറിച്ച് പറയുന്ന രസകമായ ഒരു കഥ

ടോണിയെട്ടന്‍റെ റൂമില്‍ ഒരു പുസ്തകമുണ്ട് - ഓരോരുത്തരും മെസ്സിലേക്ക് വാങ്ങിക്കൊണ്ടു വരുന്ന സാധനങ്ങളുടെ പേരുകളും വിലയും അതില്‍ എഴുതി വെക്കും. എന്നിട്ട് മാസാമാസം കണക്കുനോക്കി അങ്ങോട്ടും ഇങ്ങോട്ടും പണം കൊടുത്തു സെറ്റില്‍ ചെയ്യുകയാണ് പതിവ്. വാസുവിനെ ഇറച്ചിയോ, പച്ചക്കറിയോ പലച്ചരക്കോ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പറഞ്ഞയച്ചാലും വാസു മീന്‍ മാത്രമേ വാങ്ങിക്കൊണ്ടു വരികയുള്ളത്രേ - കാരണം വാസുവിന് എഴുതാന്‍ അറിയാവുന്ന ഏക മലയാളവാക്കാണ് മീന്‍ - അതുതന്നെ മൂപ്പര്‍ എഴുതുന്നത്‌ "മീണ്‍" എന്നാണ്.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top