Monday, March 18, 2013

ഭ്രാന്തമായ സ്നേഹം

ഞാന്‍ : നിസ്സഹായതയുടെ പുറംതോലണിഞ്ഞ സ്നേഹത്തിന്‍റെ തളിക വച്ചു നീട്ടുമ്പോഴും ദൈവത്തിന്‍റെ വിധിവിലക്കുകള്‍ അത് സ്വീകരിക്കുന്നതില്‍ നിന്ന് നമ്മുടെ മനസ്സുകളെ തടയുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ?

അവള്‍ : തീക്ഷണമായി സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമോ ?

ഞാന്‍ : ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമെങ്കില്‍..............

അവള്‍ ‍: അലക്ഷ്യമായ ഒഴുക്കുപോലെയുള്ള സ്നേഹം എനിക്കിഷ്ടമല്ല - ഹൃദയത്തില്‍ ഉള്ളതില്‍ നിന്ന് ഒരു തുള്ളി പോലും ബാക്കി വെക്കാതെ മുഴുവനായി നല്‍കണം. ഭ്രാന്തമായി സ്നേഹിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ - അതുപോലെ ...ഒരുനിമിഷം എങ്കില്‍ ഒരു നിമിഷം !

ഞാന്‍ : എങ്കില്‍ ഈയൊരു നിമിഷം എന്നെയൊന്നു സ്നേഹിച്ചൂടെ നിനക്ക് !

അവള്‍ : എങ്കില്‍ - ഈയൊരു നിമിഷം ഞാന്‍ നിന്നെ സ്നേഹിക്കുന്ന പോലെ ലോകത്തോരാളും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top