Friday, March 1, 2013

ഭാഷയും മറവിയും

കൊച്ചിക്കാരന്‍ അവറാന്‍ ചേട്ടന്‍ ഒരിക്കല്‍ എന്തോ ഒരാവശ്യത്തിന് കണ്ണൂരില്‍ പോയി. ഉച്ചക്ക് ഊണ് കഴിക്കാന്‍ ബസ്സ്റ്റാന്‍റിനടുത്തുള്ള ഒരു ഹോട്ടലില്‍ കയറി.

വാഴയിലയില്‍ നല്ല വിഭവസമൃദ്ധമായ സദ്യ. ഊണ് കഴിച്ചു ഒരു ഏമ്പക്കവും വിട്ട് അവറാന്‍ ചേട്ടന്‍ എഴുന്നേല്‍ക്കുമ്പോള്‍ വെയിറ്റര്‍ വിളിച്ചു പറഞ്ഞു "അമ്മാവാ ഇല എടുക്കണേ"

ഇലയും എടുത്തു കൈകഴുകാന്‍ വേണ്ടി "വാഷ്" എന്നെഴുതി വച്ചിരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ തുറന്നു കിടക്കുന്ന ഒരു ജനലിനടുത്തു ഇങ്ങനെ എഴുതി വച്ചിരിക്കുന്നു

"ഊണ് കഴിഞ്ഞാല്‍ ഇലയെടുത്തു ജനലിലൂടെ ചാടുക"

അല്‍പ്പസമയം അന്തം വിട്ടു ചുറ്റും നോക്കിയാ ശേഷം അവറാന്‍ ചേട്ടന്‍ മനസില്ലാമനസ്സോടെ ഇലയുമായി ജനലിലൂടെ താഴേക്ക്‌ ചാടി.

അവറാന്‍ ചേട്ടന് പറ്റിയ രണ്ടഅബദ്ധങ്ങള്‍
--------------------------------------

ഒന്ന് കണ്ണൂരില്‍ ചാടുക എന്നാല്‍ എറിയുക എന്നാണെന്ന് മൂപ്പര്‍ക്ക് അറിയില്ലായിരുന്നു

രണ്ട് - പരിഭ്രമത്തിനിടയില്‍ ഹോട്ടല്‍ രണ്ടാം നിലയില്‍ ആണെന്ന് കാര്യം സ്വതേ അല്‍പ്പം മറവിക്കാരനായ അദ്ദേഹം മറന്നും പോയി !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top