ഞങ്ങളുടെ നാട്ടില്‍ ഒരു അസിയുണ്ട് - ബഡായി അസി എന്ന് പറഞ്ഞാലേ മൂപ്പരെ നാലാള്‍ അറിയൂ എന്നതില്‍ നിന്ന് മൂപ്പരുടെ ഏകദേശസ്വഭാവവിശേഷങ്ങള്‍ മനസിലായി കാണുമല്ലോ.
ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് ബസില്‍ പത്തു പൈസയാണ് യാത്രക്കൂലി . ST എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൌജന്യനിരക്ക് ലഭ്യമാകാന്‍ ഒരു ഐഡന്‍റിറ്റി കാര്‍ഡും സ്കൂളില്‍ നിന്ന് എല്ലാ കുട്ടികള്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നു. ഓരോ ദിവസത്തെയും സ്കൂളിലേക്കും തിരിച്ചും ഉള്ള ട്രിപ്പ് ആ കാര്‍ഡില്‍ ബസ് കണ്ടക്റ്റര്‍ മാര്‍ക്ക് ചെയ്യണം എന്നാണു ചട്ടം എങ്കിലും ഈ നക്കാപ്പിച്ച പത്തു പൈസക്ക് വേണ്ടി കാര്‍ഡില്‍ ടിക്കിട്ടു കളയാന്‍ ഒരു കണ്ടക്ട്ടര്‍മാരും മെനക്കെട്ടിരുന്നില്ല. എന്നാല്‍ സംശയം തോന്നുന്നവരോട് അവര്‍ കാര്‍ഡ് ചോദിക്കുകയും ചെയ്യുമായിരുന്നു.
നമ്മുടെ അസി ബസില്‍ പതിവായി വിദ്യാര്‍ഥി എന്ന പേരില്‍ പത്തു പൈസക്ക് യാത്ര ചെയ്യുന്ന ഒരു ഉടായിപ്പ് മനുഷ്യനായിരുന്നു. ഒറ്റനോട്ടത്തില്‍ വിദ്യാര്‍ഥി അല്ലെന്നു തോന്നുമെങ്കിലും കണ്ടക്ട്ടര്‍മാരുടെ അലസത മുതലെടുത്ത് അസി എപ്പോഴും രക്ഷപ്പെട്ടു കൊണ്ടിരുന്നു. ഒരു ദിവസം അസിയെ വിദ്യാര്‍ഥിയായി അംഗീകരിക്കാന്‍ തീരെ മനസ്സ് വരാതിരുന്ന ഒരു കണ്ടക്ടര്‍ ഗതികെട്ട് അസിയോട് ഐഡി കാര്‍ഡ് ചോദിച്ചു.
ആദ്യം ചെറുങ്ങനെ ഒന്ന് പരുങ്ങിയെങ്കിലും അസി കൂളായിത്തന്നെ മറുപടി പറഞ്ഞു "ഞാന്‍ പിസി ആണ്"
അടിവര:
------------
പിസി ST ചോദിക്കുമോ എന്നൊന്നും ആലോചിച്ചു തലപുണ്ണാക്കാന്‍ പാവം കണ്ട്രാവി മെനക്കെട്ടില്ല - ഇനി ശരിക്കും പിസി എങ്ങാനും ആണെലോ - പുലിവാല്‍ ആവില്ലേ

0 comments
Posts a comment