Sunday, March 24, 2013

ബെറ്റ് ജയിച്ചു !

എന്നും ചാറ്റ് ചെയ്യുമ്പോള്‍ അവസാനം മെസ്സെജയക്കുന്നത് കാമുകിയായിരിക്കും. അങ്ങനെ ഒരുദിവസം സെബാള്‍ട്ടി അവളോട്‌ ബെറ്റ് വച്ചു - "നാളെ ഞാനായിരിക്കും അവസാനത്തെ മെസ്സേജ് അയക്കുന്നത്"

"നമുക്ക് നോക്കാം" - കാമുകി.

മുന്നൊരുക്കം എന്ന നിലക്ക് മൊബൈല്‍ തലയിണക്കടിയില്‍ വച്ചു, നോട്ടിഫിക്കേഷന്‍ വോളിയം മാക്സിമത്തില്‍ വച്ചു സെബു കിടന്നു. ഉറങ്ങിപ്പോയാലും അവളുടെ മെസ്സേജ് വരുമ്പോള്‍ എഴുന്നേറ്റു റിപ്ലെ ചെയ്യാലോ - തോറ്റ്കൊടുക്കാന്‍ പറ്റില്ലല്ലോ.

ഉറക്കത്തില്‍ ഇടക്കെപ്പോഴോ രണ്ടോ മൂന്നോ മെസ്സേജ് വന്നതും റിപ്ലെ അയച്ചതും ഒക്കെ സെബുവിനോര്‍മ്മയുണ്ട് - പിറ്റേന്ന് രാവിലെ എഴുന്നേറ്റ് സെബു മൊബൈലെടുത്തു നോക്കി - "വാഹ്, താന്‍ തന്നെ ജയിച്ചിരിക്കുന്നു !"

പക്ഷെ ഇനി എന്നും ബെറ്റില്‍ സെബു തന്നെ ജയിക്കുന്ന ലക്ഷണമാണ് - കാരണം ഉറക്കപ്പിച്ചില്‍ സെബു ടൈപ് ചെയ്തു വിട്ടത് ശാലിനിക്ക് പകരം മാലിനി എന്നായിരുന്നു  !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top