Wednesday, March 20, 2013

ഓടിച്ചു നോക്കട്ടെ

സെബാള്‍ട്ടിയുടെ അപ്പന് വണ്ടികളുടെ ടയര്‍ പഞ്ചറൊട്ടിച്ചു കൊടുക്കുന്ന പണിയാണ്. സെബാള്‍ട്ടിയും കടയില്‍ അപ്പനെ സഹായിക്കാറുണ്ട്. സെബുവിന് ടുവീലര്‍ എന്ന് പറഞ്ഞാല്‍ പ്രാന്താണ് - പഞ്ചര്‍ ഒട്ടിക്കാന്‍ വരുന്ന ടുവീലര്‍ ഒക്കെ എന്തെകിലും സൂത്രം പറഞ്ഞ് അവന്‍ ഓടിച്ചുനോക്കും.

ഒരുദിവസ, അപ്പന്‍ സെബുവിനെ കട ഏല്‍പ്പിച്ചു എവിടെക്കോ പോയി. അതിലെ പോയ ഒരമ്മാവന്‍റെ താന്‍ മക്കളെപ്പോലെ സൂക്ഷിക്കുന്ന ബജാജ് ചേതകിന്‍റെ ടയര്‍ കഷ്ടകാലത്തിന് സെബുവിന്‍റെ കടയുടെ കൃത്യം മുന്നില്‍ വച്ചു തന്നെ പഞ്ചറായി. പഞ്ചര്‍ ഒട്ടിച്ചു വീല്‍ ഫിറ്റ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ സെബുവിന് ചേതക് ഓടിച്ചു നോക്കാന്‍ പൂതികയറി. അവന്‍ അമ്മാവനോട് പറഞ്ഞു.

"അമ്മാവാ - താക്കോല്‍ ഒന്ന് തന്നെ, വണ്ടി ഒന്നോടിച്ചു നോക്കട്ടെ"

ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്നതിന് എന്തിനാ വണ്ടി ഓടിച്ചു നോക്കുന്നെ" താന്‍ പൊന്നുപോലെ കൊണ്ട് നടക്കുന്ന വണ്ടിയുടെ പരിപ്പ് എടുക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞു കൊണ്ട് അമ്മാവന്‍ പ്രതിവചിച്ചു.

"ടയര്‍ ഊരി പോകുമോന്നു അറിയാനാ"

"ങേ, ടയര്‍ ഊരിപ്പോക്വോ ?" അടുത്തുള്ള തൂണില്‍ പിടിച്ചു നിന്നിരുന്നതിനാല്‍ അമ്മാവന്‍ ബോധം കേട്ട് മറിഞ്ഞു വീണില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top