Wednesday, March 6, 2013

തിരിച്ചു കിട്ടിയ നൂറു റിയാല്‍

ഇന്നലെ രാവിലെ മൊബൈലില്‍ 25 റിയാലോളം ബാലന്‍സ് ഉണ്ടായിരുന്നതാണ് - ഉച്ചക്ക് പതിനൊന്ന് മണിയോടെ വൈഫിനെ ലേബര്‍ റൂമില്‍ കയറ്റി എന്ന് നാട്ടില്‍ നിന്ന് കോള്‍ വന്നു.

പ്രസവം കഴിയുമ്പോള്‍ വിളിച്ചു പറയാം എന്ന് പറഞ്ഞിരുന്നു - അതുകൊണ്ട് ഉച്ചക്ക് നമസ്കരിക്കാന്‍ പോയപ്പോള്‍ ഫോണ്‍ വൈബ്രെഷനില്‍ ഇട്ടിരുന്നു.

നമസ്കരിച്ചു കഴിഞ്ഞയുടനെ കോള്‍ വന്നു. സാധാരണ നാട്ടില്‍നിന്ന് വിളിക്കുമ്പോള്‍ ചെയ്യുന്നത് പോലെ ഞാന്‍ കട്ട്‌ ചെയ്തു തിരികെ വിളിക്കാന്‍ നോക്കുമ്പോള്‍ ഉണ്ട് ഫോണില്‍ ബാലന്‍സ് ഇല്ല ! സഹപ്രവര്‍ത്തകനോട് ഫോണ്‍ വാങ്ങി വിളിച്ചു കാര്യം അറിഞ്ഞു. ഭാര്യ പ്രസവിച്ചു - രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ! ISD ആയതിനാല്‍ പാവത്തിനെ കൊല്ലണ്ട എന്ന് കരുതി മാത്രം കട്ട്‌ ചെയ്തു.

ഞങ്ങളുടെ ഓഫീസ് ജുബൈല്‍ ഇന്‍റസ്ട്രിയല്‍ സിറ്റിയില്‍ കുറച്ചു ഉള്ളിലേക്ക് മാറിയാണ്. അടുത്തൊന്നും കടകള്‍ ഇല്ല. വേഗം വണ്ടിയെടുത്തു പോയി മൊബൈല്‍ കാര്‍ഡ് വാങ്ങി.

ഞാന്‍ കാര്‍ഡ് വാങ്ങി നമ്പര്‍ ഒക്കെ സ്ക്രാച് ചെയ്തു കയറ്റി ആദ്യം ജിദ്ദയില്‍ ഉള്ള വൈഫിന്‍റെ ബന്ധു, ജുബൈലില്‍ ഉള്ള സുഹൃത്ത്‌ എന്നിവരെ വിളിച്ചു വിവരം അറിയിച്ചു.

അത് കഴിഞ്ഞു വണ്ടിയെടുത്തു ഫുഡ് കഴിക്കാന്‍ പോകുകയും ചെയ്യാം ആ വഴി സംസാരിക്കുകയും ചെയ്യാം എന്ന് കരുതി - പോകുന്ന വഴി വീണ്ടും നാട്ടിലേക്ക് വിളിച്ചപ്പോള്‍ വീണ്ടും ബാലന്‍സ് ഇല്ലെന്ന് !

നൂറു റിയാലിന് ചാര്‍ജ് ചെയ്തതാണ് - ബാലന്‍സ് ചെക്ക് ചെയ്തപ്പോള്‍ സീറോ !

അപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്.

സൌദിയിലെ പുതിയ നിയമം അനുസരിച്ച് ഏതു മൊബൈല്‍ റീചാര്‍ജിനോടോപ്പവും നമ്മുടെ ഇഖാമ (റെസിഡന്‍റ് പെര്‍മിറ്റ്‌) നമ്പറും എന്‍റര്‍ ചെയ്യണം.

അന്നേരത്തെ ആവേശത്തില്‍ പൈസ കയറിയോ എന്നൊന്നും നോക്കിയില്ലയിരുന്നു !

വേഗം തിരികെ പോയി. എന്‍റെ ഭാഗ്യത്തിന് സ്ക്രാച് ചെയ്തശേഷം കാര്‍ഡ് നിന്ന സ്ഥലത്ത് തന്നെ ഇട്ടിരുന്നതിനാല്‍ അതവിടെ തന്നെ കിടപ്പുണ്ടായിരുന്നു ! സാധാരണ ഞാന്‍ അത് വേസ്റ്റ് ബിന്നില്‍ ഇടാറാണ് പതിവ് - ആ പതിവ് തെറ്റിക്കാന്‍ തോന്നിയത് ഉപകാരപ്പെട്ടു.

ഹോ-അത് കിട്ടിയപ്പോള്‍ ഉണ്ടായ ഒരു സന്തോഷം - എന്‍റെ നൂറു റിയാലേ ......... 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top