Saturday, March 16, 2013

പട്ടാളം പൈലി കഥകള്‍ : ചിലപ്പോ രക്ഷപ്പെട്ടാലോ !

പൈലിച്ചെട്ടന്‍ ഒരു സെക്കണ്ട്ഹാന്‍ഡ്‌ ആക്ട്ടീവ വാങ്ങി. ആളൊഴിഞ്ഞ ഒരു പറമ്പിലിട്ട് ഓടിച്ചു പഠിക്കുമ്പോള്‍ ജലീല്‍ ആ വഴി വന്നു.

"ചേട്ടാ നന്നായി പഠിച്ചോ?" ജലീല്‍ ചോദിച്ചു.

"ആ - ഒരുമാതിരി ഒക്കെ പഠിച്ചു" പട്ടാളം പറഞ്ഞു.

"പക്ഷെ ഏറണാകുളം സിറ്റിയില്‍ നല്ല തിരക്കുള്ള സമയത്ത് ഓടിച്ചാലെ ശരിക്കും പഠിച്ചെന്ന് പറയാന്‍ പറ്റൂ" ജലീല്‍ പറഞ്ഞു.

"ഓഹോ - അങ്ങനെയാണോ, എങ്കില്‍ ഇപ്പൊ നല്ല തിരക്കുള്ള സമയം അല്ലെ - ഞാന്‍ ഒന്ന് ഏറണാകുളത്ത് പോയി ഓടിച്ചു നോക്കിയിട്ട് വരാം" പട്ടാളം ആക്ട്ടീവ ഓടിച്ചു പോയപ്പോള്‍ അപ്പോള്‍ അതുവഴി വന്ന ഫക്രുവിനോട് ജലീല്‍ പറഞ്ഞു .

"അയാള്‍ടെ കയ്യീന്ന് ഒരു പതിനായിരം പലിശക്കെടുത്തിട്ടുണ്ട് - അങ്ങേര് ഏറണാകുളത്ത് വണ്ടിയോടിക്കാന്‍ പോയി ആ കാശെങ്ങാനും ലാഭമായാല്‍ രക്ഷപ്പെട്ടില്ലേ "

"ഹോ !" ഫക്രു അന്തം വിട്ടു നിന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top