സെബാള്‍ട്ടി ആക്രിക്കട തുടങ്ങി.
മൂപ്പര്‍ക്ക് വിദ്യാഭ്യാസം കഷ്ടിയാണ്. കണക്കെന്ന "ഭീകരജീവിയെ" പേടിച്ചാണ് ഏഴാം ക്ലാസില്‍ നാല് കൊല്ലം തോറ്റ് ഇനി മാഷന്മാരെ അങ്ങോട്ട് പഠിപ്പിക്കേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ സെബു പഠിത്തം അവസാനിപ്പിച്ചത് തന്നെ.
കടയില്‍ ആരോ എഴുതികൊടുത്ത ഒരു ഒരു ചാര്‍ട്ട് തൂക്കിയിട്ടുണ്ട്.
അതില്‍
ഇരുമ്പ് - 4 രൂപ
പ്ലാസ്റ്റിക് - 5 രൂപ
അലുമിനിയം - 40 രൂപ
പിച്ചള - 150 രൂപ
എന്നിങ്ങനെ സ്ക്രാപ്പായി എടുക്കുന്ന വിവിധ സാധനങ്ങളുടെ വിലനിലവാരവും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒരു ദിവസം ഒരാള്‍ കുറെ പിച്ചള വില്‍ക്കാന്‍ സെബുവിന്‍റെ കടയിലെത്തി. സാധനം തൂക്കി നോക്കിയപ്പോള്‍ 1 കിലോയും 250 ഗ്രാമും ഉണ്ട്. സെബാള്‍ട്ടി ആകെ ആശങ്കാകുലനായി. എങ്ങനെ ആലോചിച്ചിട്ടും 250 ഗ്രാം എങ്ങനെ കൊള്ളിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല. അവസാനം 150 രൂപയും 250 ഗ്രാം പിച്ചള കടലാസില്‍ പൊതിഞ്ഞതും അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ടു രാജപ്പന്‍ പറഞ്ഞു.
"ചേട്ടാ ഒരു കിലോ മതി - ചില്ലറ സാധനങ്ങള്‍ ഇവിടെ എടുക്കാറില്ല"








0 comments
Posts a comment