Sunday, March 24, 2013

ഒരായുസ്സിന്‍റെ പ്രണയം

വിവാഹം കഴിഞ്ഞവന് പ്രണയത്തെ കുറിച്ച് പറയാന്‍ അവകാശമില്ലേ ? വിവാഹത്തോടെ കുഴിച്ചു മൂടേണ്ട വികാരമാണോ പ്രണയം .

എന്‍റെ വാളില്‍ തുടര്‍ച്ചയായി പ്രണയത്തെക്കുറിച്ച് വായിച്ചു പലരും കുസൃതി നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കുന്നു. ചിലര്‍ എല്ലാം മനസിലായെന്ന മട്ടില്‍ ഇരുത്തി മൂളുന്നു. അവരോടൊക്കെ എനിക്ക് പറയാന്‍ ഉള്ളത് - ഞാന്‍ പ്രണയിക്കുന്നു - എനിക്ക് ചുറ്റുമുള്ളതിനെയൊക്കെ.........മനസ്സില്‍ പ്രണയമില്ലാതെ ഒരു ശിലയായി ജീവിക്കാന്‍ എനിക്കാവില്ല !

ഇനിയൊരു പ്രണയപോസ്റ്റ്‌ കൂടി ഇട്ടാല്‍ നിന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയവരോട് ക്ഷമചോദിച്ചു കൊണ്ട് ഒരെണ്ണം കൂടി ......

ഒരായുസ്സിന്‍റെ പ്രണയം
---------------------

പ്രിയേ,

ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യായുസ്സിന്‍റെ മുഴുവന്‍ സ്നേഹം !

അങ്ങനെയുള്ള എത്ര നിമിഷങ്ങള്‍ കടന്നു പോയാലും ആ ഒരു നിമിഷം ഇനിയും വന്നു ചേര്‍ന്നിട്ടില്ല എന്ന് വിശ്വസിപ്പിക്കുന്ന സ്നേഹം,

അങ്ങനെ സ്നേഹിക്കുന്നവനെ നീ സ്നേഹിക്കൂ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top