കറകളഞ്ഞ പാര്‍ട്ടി അനുഭാവിയാണ് സെബാള്‍ട്ടി. ഒരു ഇലക്ഷന്‍ കാലഘട്ടം. രാത്രി ചുവരെഴുതാന്‍ പോകുന്നത് സെബാള്‍ട്ടിയും ആര്‍ട്ടിസ്റ്റ് അന്തപ്പനും ചേര്‍ന്നാണ്.
അങ്ങനെ ഒരു ദിവസം , തലേന്നത്തെ ഉറക്കക്ഷീണം ഒക്കെ ഉച്ച വരെ ഉറങ്ങിത്തീര്‍ത്ത് സെബാള്‍ട്ടി പതിവ് പോലെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ തലേദിവസത്തെ കൂലി വാങ്ങാന്‍ ആര്‍ട്ടിസ്റ്റ് അന്തപ്പനും അവിടെ സന്നിഹിതനായിരുന്നു. അന്തപ്പനെ കണ്ടപ്പോള്‍ സെബാള്‍ട്ടി തലേ രാത്രിയിലെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി.
"ഹോ - ഇന്നലെ വെളുപ്പിന് മൂന്നു മണിയായി തീര്‍ന്നപ്പോള്‍. വിചാരിച്ചതിലും കൂടുതല്‍ ഞങ്ങള്‍ എഴുതി."
ആര്‍ട്ടിസ്റ്റ് അന്തപ്പന്‍ തലയുയര്‍ത്തി അഭിമാനത്തോടെ മറ്റുള്ളവരെ നോക്കി.
സെബാള്‍ട്ടി തുടരുകയാണ് " പക്ഷെ ഇടയ്ക്കു വച്ചൊരു പണി കിട്ടി - കുമ്മായം കലക്കാന്‍ കൊണ്ടുപോയ വെള്ളം തീര്‍ന്നു പോയി. ഞാന്‍ തപ്പി നടന്നിട്ടാണെങ്കില്‍ അടുത്തൊന്നും പൈപ്പോ, കിണറോ കാണുന്നുമില്ല"
"എന്നിട്ട് ?" ശ്രോതാക്കളില്‍ ഒരാള്‍ ആകാംക്ഷയോടെ ചോദിച്ചു.
"ഭാഗ്യത്തിന് എനിക്കൊരു ബുദ്ധി തോന്നി - വെള്ളത്തിനു പകരം മൂത്രമൊഴിച്ചു ഞാന്‍ അങ്ങ്ട് അട്ജസ്റ്റ് ചെയ്തു"
"ഡാ തെണ്ടി, നിന്നെ ഞാനിന്നു കൊല്ലും"
ആര്‍ട്ടിസ്റ്റ് അന്തപ്പന്‍ കൈയോങ്ങിക്കൊണ്ട് സെബാള്‍ട്ടിക്കു നേരെ ഓടി എഴുന്നേറ്റപ്പോഴേക്കും ഉണ്ടാകാന്‍ സാധ്യതയുള്ള ഒരാക്രമണത്തെ മുന്‍കൂട്ടി കണ്ടിരുന്ന സെബാള്‍ട്ടി കവിണയില്‍ നിന്ന് കല്ലുതെറിക്കുന്ന വേഗത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് വെളിയില്‍ ചാടിയോടി.

0 comments
Posts a comment