തൊട്ടടുത്ത ബാര്‍ണറില്‍ തീ കത്തിക്കുമ്പോള്‍ ലാപ്ടോപ് ഗാസ് സ്റ്റൊവില്‍ നിന്ന് നീക്കി വെക്കാന്‍ മറക്കരുത് - ഇല്ലെങ്കില്‍ ചിലപ്പോള്‍ ഫേസ്ബുക്കില്‍ കമന്‍റുകള്‍ക്ക് തീ പിടിച്ചെക്കാം.
ചോപ്പിംഗ് ബോര്‍ഡിനും, ചപ്പാത്തിപ്പലകക്കും പകരം ലാപ്ടോപ്പിന്‍റെ മുകള്‍ഭാഗം വച്ച് അട്ജസ്റ്റ് ചെയ്യാവുന്നതാണ്.
ദയവായി നിങ്ങള്‍ പരീക്ഷിക്കുന്ന പാചകവിധികള്‍ പാചകക്കുറിപ്പുകള്‍ ആയി മെയിന്‍ വാളില്‍ പോസ്റ്റരുത് - പകരം പരീക്ഷണവസ്തുക്കള്‍ ആകാന്‍ കച്ചകെട്ടിയിറങ്ങിയ പാചകഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് മാത്രം ഷെയര്‍ ചെയ്യുക - (അവര്‍ക്ക് അങ്ങനെ തന്നെ വേണം.)
പോസ്റ്റിനും കമന്‍റിനും കിട്ടുന്ന ലൈക്കിന്‍റെ എണ്ണം പുഴുങ്ങിതിന്നാല്‍ വിശപ്പ് മാറില്ലെന്ന സത്യം ഭര്‍ത്താക്കന്മാരുടെ തെറിവിളി കേട്ടാലും, കുനിച്ചു നിര്‍ത്തി ഉള്ള ഇടി കൊണ്ടാലും മാത്രമേ പഠിക്കൂ എന്ന ദുര്‍വാശി ഉപേക്ഷിക്കുക.
ഫാംവില്ലിയില്‍ വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് ഈസ്റ്റര്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിയുക.








0 comments
Posts a comment