Wednesday, March 20, 2013

കുളക്കൊഴിക്കെന്തു സംക്രാന്തി !

കാശ് കൊടുത്തു യാത്ര ചെയ്യില്ല എന്നത് സെബാള്‍ട്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത പോളിസിയാണ്.

ഒരുദിവസം സെബു അത്യാവശ്യമായി ഒരിടം വരെ പോകാനായി ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. കുറെ വണ്ടികള്‍ക്ക് കൈകാണിച്ചിട്ടും , സെബുവിനെ നേരത്തെ അറിയാവുന്നത് കൊണ്ടോ എന്തോ - ആരും നിര്‍ത്തിക്കൊടുത്തില്ല. അപ്പോഴാണ്‌ അതുവഴി വഴി വന്ന ഒരു ഓട്ടോറിക്ഷക്ക് സെബാള്‍ട്ടി കൈ കാണിച്ചത്.

ഇടപ്പള്ളി എത്തിയപ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി പോകാന്‍ തുടങ്ങിയ സെബുവിനോട് ഓട്ടോക്കാരന്‍ കാശ് ചോദിച്ചു. കൂസലില്ലാത്ത സെബുവിന്‍റെ മറുപടി

"കാശോ ? അതിനു ഞാന്‍ ലിഫ്റ്റല്ലേ ചോദിച്ചത് ചേട്ടാ ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top