Sunday, March 24, 2013

ഫേസ്ബുക്ക് എന്ന അഡിക്ഷന്‍

സത്യത്തില്‍ - നാം വിശ്വസിക്കുന്നതിലും ഒരുപാട് വിശാലമായ തലത്തില്‍ ഫേസ്ബുക്ക് ഈ ലോകത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥജീവിതത്തില്‍ നാം പറയുന്ന വാക്കുകള്‍ക്കു ചെവിയോര്‍ക്കാന്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു പോലും സമയം കണ്ടെത്താനാകുന്നില്ല എന്നിരിക്കെ ഫേസ്ബുക്ക് നമ്മുടെ ചിന്തകളെയും, വികാര വിചാരങ്ങളെയും ആയിരങ്ങളിലെക്കെത്തിക്കുന്നു. സത്യത്തില്‍ നമുക്ക് ലഭിക്കുന്ന ലൈക്കുകളെക്കാളും കമന്‍റുകളെക്കാളും എത്രയോ മടങ്ങായിരിക്കും ലൈക്കും കമന്‍റും അടിക്കാതെ അത് വായിച്ചു കടന്നു പോയിട്ടുള്ളവര്‍ !

സുഖഭോഗങ്ങള്‍ നിറഞ്ഞ ഈ ലോകത്തോടുള്ള സകലപ്രണയവും ഫേസ്ബുക്കിനോടുള്ള അഭിനിവേശത്തിലൂടെ നമ്മുടെ മുന്നില്‍ തെളിയുന്നു - ഈ ലോകത്തെ മറക്കാന്‍ എത്ര പ്രയാസമാണെന്ന് തെളിയിക്കാന്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ട് പേര്‍മനന്‍റ് ഡിആക്റ്റിവേറ്റ് ചെയ്യുന്ന കാര്യം ചിന്തിച്ചാല്‍ മാത്രം മതി !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top