Saturday, March 16, 2013

ചിലപ്പോ രക്ഷപ്പെട്ടാലോ !

പലിശക്കാരന്‍ പൈലി താന്‍ വാങ്ങിയ സെക്കണ്ട്ഹാന്‍ഡ്‌ ആക്ട്ടീവ ആളൊഴിഞ്ഞ ഒരു പറമ്പിലിട്ട് ഓടിച്ചു പഠിക്കുമ്പോള്‍ സെബാള്‍ട്ടി ആ വഴി വന്നു.

"ചേട്ടാ നന്നായി പഠിച്ചോ?" സെബു ചോദിച്ചു.

"ആ - ഒരുമാതിരിയൊക്കെ പഠിച്ചു" പൈലിച്ചേട്ടന്‍ പറഞ്ഞു.

"പക്ഷെ സിറ്റിയില്‍ നല്ല തിരക്കുള്ള സമയത്ത് ഓടിച്ചാലെ ശരിക്കും പഠിക്കാന്‍ പറ്റൂ" സെബു പറഞ്ഞു.

"ഓഹോ - അങ്ങനെയാണോ, ഇപ്പൊ വൈകുന്നെരം സിറ്റിയില്‍ നല്ല തിരക്കുള്ള സമയമല്ലെ - ഞാനൊന്ന് പോയി ഓടിച്ചു നോക്കിയിട്ട് വരാം" 

പൈലിച്ചെട്ടന്‍ ആക്ട്ടീവ ഓടിച്ചു പോയപ്പോള്‍ അതുവഴി വന്ന കൂട്ടുകാരന്‍ സെബുവിനോട് പറഞ്ഞു - "അയാള്‍ക്ക്‌ ശരിക്ക് ഓടിക്കാനൊന്നും അറിയില്ല. സിറ്റിയില്‍ വല്ല വണ്ടീടടീലും പോയി ചത്തുപോകും ?"

"അതുതന്നെയാ എന്‍റെയും ആഗ്രഹം, ഒരു പതിനയ്യായിരം പലിശക്കെടുത്തിട്ടുണ്ട്."



0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top