Wednesday, March 20, 2013

രാജപ്പന്‍റെ ആക്രി

രാജപ്പന്‍ ആക്രിക്കട തുടങ്ങി. രാജപ്പന് വിദ്യാഭ്യാസം കഷ്ടിയാണ്‌.-, കണക്ക് എന്ന "ഭീകരജീവിയെ" പേടിച്ചാണ് രാജപ്പന്‍ ഏഴാം ക്ലാസില്‍ നാല് കൊല്ലം തോറ്റ് ഇനി മാഷന്മാരെ അങ്ങോട്ട്‌ പഠിപ്പിക്കേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ പഠിത്തം അവസാനിപ്പിച്ചത് തന്നെ.

കടയില്‍ ഒരു ചാര്‍ട്ട് - ആരോ എഴുതികൊടുത്തത് - തൂക്കിയിട്ടുണ്ട്‌ - അതില്‍

ഇരുമ്പ് - 4 രൂപ
പ്ലാസ്റ്റിക് - 5 രൂപ
അലുമിനിയം - 40 രൂപ
പിച്ചള - 150 രൂപ

എന്നിങ്ങനെ വിവിധ ചരക്കുകളുടെ വിലയും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഒരു ദിവസം ഒരാള്‍ കുറെ പിച്ചള വില്‍ക്കാന്‍ രാജപ്പന്‍റെ കടയില്‍ എത്തി. സാധനം തൂക്കി നോക്കിയപ്പോള്‍ 1 കിലോയും 250 ഗ്രാമും ഉണ്ട്. രാജപ്പന്‍ ആകെ കണ്ഫ്യൂഷനില്‍ ആയി. എങ്ങനെ ആലോചിച്ചിട്ടും 250 ഗ്രാം എങ്ങനെ കൊള്ളിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല. അവസാനം 150 രൂപയും 250 ഗ്രാം പിച്ചള കടലാസില്‍ പൊതിഞ്ഞതും അയാള്‍ക്ക്‌ നേരെ നീട്ടിക്കൊണ്ടു രാജപ്പന്‍ പറഞ്ഞു.

"ചേട്ടാ ഒരു കിലോ മതി - ചില്ലറ സാധനങ്ങള്‍ കമ്പനിക്കാരും എടുക്കാറില്ല"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top