Thursday, March 21, 2013

കുളക്കൊഴിക്കെന്തു സംക്രാന്തി !


കാശ് കൊടുത്തു യാത്ര ചെയ്യില്ല എന്നത് രാജപ്പന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോളിസിയാണ്.

ഒരുദിവസം രാജപ്പന്‍ അത്യാവശ്യമായി ഇടപ്പള്ളിയില്‍ പോകാന്‍ വേണ്ടി ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. കുറെ വണ്ടികള്‍ക്ക് കൈകാണിച്ചിട്ടും , രാജപ്പനെ നേരത്തെ അറിയാവുന്നത് കൊണ്ടോ എന്തോ - ആരും നിര്‍ത്തിക്കൊടുത്തില്ല. അവസാനം ഗത്യന്തരമില്ലാതെ ആ വഴി വന്ന ഒരു ഓട്ടോറിക്ഷക്ക് രാജപ്പന്‍ കൈ കാണിച്ചു.

ഇടപ്പള്ളി എത്തിയപ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി പോകാന്‍ തുടങ്ങിയ രാജപ്പനോട് ഓട്ടോക്കാരന്‍ കാശ് ചോദിച്ചു. കൂസലില്ലാത്ത രാജപ്പന്‍റെ മറുപടി

"കാശോ ? ചേട്ടാ - അതിനു ഞാന്‍ ലിഫ്റ്റല്ലേ ചോദിച്ചേ ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top