Monday, May 19, 2014

പരസ്യം



ശശിയുടെ ഭാര്യ അതിരാവിലെ പത്രമോഫീസിലേക്ക് കയറിപ്പോകുന്നത്‌ കണ്ട് അയല്‍വാസിയായ വറീത് ചേട്ടന്‍ - "എന്താ ശാന്തേ കാലത്തെ പത്രമാപ്പീസിലേക്ക്‌ ?"

ശാന്ത : ശശിയേട്ടനെ കാണ്മാനില്ല വറീത്ചേട്ടാ, പത്രത്തിലൊരു പരസ്യം കൊടുക്കാമെന്നു കരുതി വന്നതാ. പരസ്യം കണ്ടു ചേട്ടന്‍ തിരിച്ചു വന്നാലോ"

വറീത് : "അതിനു നീയെന്തിനാ വെറുതെ കാശ് കളയുന്നേ, ടൌണിലെ അഞ്ചാറു ബാറിലെ കൌണ്ടറില്‍ എഴുതി ഒട്ടിച്ചു വച്ചാ മതി - അവന്‍ കണ്ടു വന്നോളും"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top