Friday, May 2, 2014

ഫോട്ടോഷോപ്പ്


ശശിക്ക് ഓഫീസില്‍നിന്നും തന്‍റെ മികച്ച സേവനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഒരു അവാര്‍ഡ് കിട്ടി.

കൂട്ടത്തില്‍ അവാര്‍ഡ് കിട്ടിയവരെല്ലാം നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയും. (ഫോട്ടോയില്‍ ഓഫീസിലുള്ള എല്ലാവരും ഉണ്ടായിരുന്നു !)

ഫോട്ടോ നോക്കിയ ശശിക്ക് ദേഷ്യം വന്നു. ശശി കൊടുങ്കാറ്റുപോലെ മാനേജരുടെ മുറിയിലേക്ക് ചെന്നു.

"ഇതില്‍ എന്‍റെ ഫോട്ടോ മാത്രം ഫോട്ടോഷോപ്പാണ്, ഏതോ ഒരു പഴയഫോട്ടോയില്‍ നിന്നും വെട്ടിയെടുത്ത് ചേര്‍ത്തിരിക്കുന്നു. ബാക്കി ഉള്ളവരുടെയെല്ലാം ഫോട്ടോ ഒറിജിനലും" - ശശി

"അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റും ഒറിജിനലാണ്" - മാനേജര്‍.

ശശിയുടെ പരാതി തീര്‍ന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top