Thursday, May 22, 2014

ചെയ്ത കുറ്റത്തിന്


ശശിയുടെ ഭാര്യ ശാന്ത വലിയ സംഗീതപ്രേമിയാണ്‌.

എന്നും സന്ധ്യക്ക്‌ ശാന്ത സാധകം ചെയ്യുമ്പോള്‍ അത് തീരുന്നതുവരെ ശശി വീടിന്‍റെ വരാന്തയിലിറങ്ങി നടന്നുകൊണ്ടിരിക്കും.

പതിവായി ഇതുകണ്ട് അത്ഭുതം കൂറിയ അയല്‍വാസി വറീത് ചേട്ടന്‍ ശശിയോടിക്കാര്യം ചോദിച്ചു.

ശശി : "അതോ, ഭാര്യയെ തല്ലുന്നവനെന്ന ചീത്തപ്പേര് കേള്‍ക്കണ്ടാന്നു കരുതിയാ ചേട്ടാ"

കുറെനാളുകള്‍ക്ക് ശേഷം ശാന്ത പാടുമ്പോള്‍ ശശിയെ പുറത്തെങ്ങും കണ്ടില്ല.

ഒരുദിവസം ചന്തയില്‍ വച്ച് ശശിയെ കണ്ടപ്പോള്‍ വറീത് ചേട്ടന്‍ ചോദിച്ചു.

"അല്ല ശശീ, ഈയിടെ ശാന്ത പാടുമ്പോള്‍ നിന്നെ പുറത്തു കാണാറില്ലല്ലോ ?"

ശശി : "അവള്‍ പാട്ട് നിര്‍ത്തി. പകരം ഞാന്‍ കുടി തുടങ്ങി"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top