ദമ്മാം എയർപോർട്ടിൽ നിന്ന് വരുന്ന വഴി ഹൈവേയിൽ ജുബൈലിലേക്കുള്ള ചെക്ക് പോയിന്‍റ് കടന്നപ്പോൾ സർവീസ് മാനേജരുടെ രണ്ടാഴ്ച മാത്രം പഴക്കമുളള പുതുപുത്തന്‍ ഫോർഡ് എം .പി.വി ബ്രേക്ക്ഡൌണായി.
ഷോറൂമിൽ നിന്ന് ആളെത്തി വണ്ടി പൊക്കിയെടുത്തു ഗാരേജിലെത്തിച്ചു ചെക്ക് ചെയ്തപ്പോൾ പെട്രോള്‍ വഴി എഞ്ചിനകത്ത് വെളളം കടന്നിട്ടുണ്ടത്രേ !.
പെട്രോളിന് ലിറ്ററിന് 47 ഹലാലയും(പൈസ) വെളളത്തിന് അര ലിറ്ററിന് ഒരു റിയാലും ഉളള സൌദിയിൽ, അറിഞ്ഞുകൊണ്ടൊരു പമ്പുകാരനും പെട്രോളിൽ വെളളം ചേർക്കാൻ വഴിയില്ല. അതവിടെ നിൽക്കട്ടെ - പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ;
കാർ വർക്ക് ഷോപ്പില്‍ ആയതുകൊണ്ട് ഇന്നുച്ചയ്ക്ക് ഊണ് കഴിക്കാൻ മൂപ്പരും എന്‍റെ കൂടെ വന്നു .മൂപ്പർ ഞാനുമായി നല്ല കമ്പനിയാണ്.
" മാനുവൽ ഗിയർ ഉളള വണ്ടിയോടിച്ചിട്ടു കുറെയായി. നീയപ്പുറത്തോട്ടിരി , വണ്ടി ഞാനെടുക്കാം" എന്ന് പറഞ്ഞു പുളളി വണ്ടിയെടുത്തു.
പോകുന്ന പോക്കിൽ മൊബൈലിൽ വന്ന മെസ്സേജ് വായിക്കാൻ ഫോണെടുത്തപ്പോൾ ശ്രദ്ധ തെറ്റി റോഡ് ക്രോസ് ചെയ്യാൻ നിർത്തിയിട്ടിരുന്ന ഒരു സൌദിയുടെ കാറിൽ ഇടിക്കാൻ പോയി. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഹോട്ടൽ എത്താറായപ്പോൾ മൂപ്പരുടെ മൊബൈലിൽ ഒരു കോൾ വന്നു.
"ഒന്നറ്റന്‍റ് ചെയ്തേഡാ" വണ്ടിയോടിക്കുന്നതു കൊണ്ട് മൂപ്പർ ഫോണ്‍ എന്‍റെ കയ്യിൽ തന്നു.
ഞാൻ ഫോണെടുത്തു ചെവിയിൽ വച്ച് "ഹലോ" പറഞ്ഞതും ചെവി പൊട്ടുന്ന ചീത്ത - അതും ശുദ്ധമായ അറബി ഭാഷയിൽ !
"ഏതു കോ(ഇവിടെ വിട്ടുപോയ രണ്ടക്ഷരങ്ങൾ ഉചിതമായി പൂരിപ്പിക്കുക) ൽ നോക്കിയാടാ പുല്ലേ വണ്ടിയോടിക്കുന്നെ ?."
"സഹോദരാ ക്ഷമിക്കണം,നിങ്ങൾ വിളിക്കാനുദ്ദേശിച്ച ആൾ ഞാനല്ല "
വണ്ടി സൈഡാക്കാൻ പറഞ്ഞിട്ട് ഞാൻ ഫോണ്‍ മാനേജരുടെ കയ്യില്‍ കൊടുത്തിട്ട് 'ഞാനീ നാട്ടുകാരനല്ലെന്ന' മട്ടിൽ സൈഡ് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ "ഇന്നാ നീ തന്നെ ഓടിച്ചോ" എന്ന് പറഞ്ഞ് വിളറിയ മുഖത്തോടെ പുളളി ഫ്രണ്ട്സീറ്റില്‍ വന്നിരുന്നു.
ഊണ് കഴിച്ച് തിരികെയെത്തി വണ്ടിയില്‍ നിന്നിറങ്ങി ഓഫീസിലേക്ക് കയറുമ്പോള്‍ മൂപ്പർ തികച്ചും നിഷ്കളങ്കമായി പറഞ്ഞു
"ഡാ, ആ വണ്ടീടെ ബാക്കിൽ എഴുതി വച്ചിരിക്കുന്ന "how is my driving" ഇൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റി പകരം ജി എമ്മിന്‍റെ നമ്പർ കൊടുത്തോളൂട്ടോ."

0 comments
Posts a comment