Friday, April 4, 2014

പ്രത്യുല്‍പ്പാദനം



എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.

ആ വര്‍ഷം മാത്രം ജോലിക്ക് കയറിയ ഫിലോമിന ടീച്ചറാണ് ബയോളജി അധ്യാപിക. ഫിലോമിന ടീച്ചര്‍ നല്ല വെളുത്ത് സുന്ദരിയാണ്.

ഞാന്‍ പഠിക്കുന്ന സെന്‍റ് ജോര്‍ജ് സ്കൂളാവട്ടെ - അന്നത്തെ കാലത്ത് എറണാകുളം ജില്ലയില്‍ ഉള്ളതില്‍ "അറിയപ്പെടുന്ന" സ്കൂളുകളില്‍ ഒന്നും.

നന്നായി പഠിക്കുവാന്‍ വേണ്ടി ഒരു ക്ലാസ്സില്‍ തന്നെ മൂന്നും നാലും വര്‍ഷമോക്കെ ഇരുന്നു പഠിച്ചത് കൊണ്ടാവാം, മീശേം, താടീമൊക്കെയുള്ള കുറച്ചു പിള്ളേരും ക്ലാസിലുണ്ട്.

അങ്ങനെ ക്ലാസ് തുടങ്ങിയ ദിവസം മുതല്‍ ടീച്ചറുടെ പേടിസ്വപ്നമായിരുന്ന ആ പാഠമെത്തി - പ്രത്യുല്‍പ്പാദനം !

ഇവന്മാരുടെ മുന്നില്‍ പ്രത്യുല്‍പ്പാദനം പഠിപ്പിക്കാന്‍ പോയാലുള്ള പ്രത്യാഘാതങ്ങളോര്‍ത്തു പേടിച്ച ഫിലോമിന ടീച്ചര്‍ അതിനു തൊട്ടു മുന്നത്തെ പാഠം പഠിപ്പിച്ചു തീര്‍ന്ന ഉടനെ സിക്ക് ലീവെടുത്ത് മുങ്ങിക്കളഞ്ഞു.

പകരം ആനി ടീച്ചര്‍ ബയോളജി പഠിപ്പിക്കാന്‍ വന്നു.

ഒരു മാസം കഴിഞ്ഞു ഫിലോമിന ടീച്ചര്‍ ലീവ് കഴിഞ്ഞു തിരിച്ചെത്തി.

ക്ലാസ്സെടുത്തു തുടങ്ങും മുന്‍പ് ആനി ടീച്ചറോട് ചോദിച്ചു -
"പ്രത്യുല്‍പ്പാദനമൊക്കെ പഠിപ്പിച്ചല്ലോ - അല്ലെ ? "

ആനി ടീച്ചര്‍ - "പഠിപ്പിച്ചു , പക്ഷെ..... "

"ഹോ, ആശ്വാസമായി" ഫിലോമിന ടീച്ചര്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.

"എന്താ ഒരു പക്ഷെ ?"

ആനി ടീച്ചര്‍ - "സംശയമൊക്കെ ഫിലോമിന ടീച്ചര്‍ വന്നിട്ട് ചോദിച്ചു മനസ്സിലാക്കിക്കൊള്ളാനാ പിള്ളേരോട് പറഞ്ഞിരിക്കുന്നെ"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top