"ഇജ്ജെങ്ങടാ ബാപ്പ്വോ ?"
"ഞാൻ നമ്മട വടക്കേപ്പൊറത്തെ കുഞ്ഞാമ്മദാജീട മൂത്ത മോനിക്കൊരു കല്യാണക്കാര്യം വന്നിട്ടോണ്ട്.ഓര്ടെ കൂടെ പെണ്ണ് കാണാൻ പുവ്വാണ്"
"ആര് നമ്മട എയുത്ത്കാരൻ ചെക്കനിക്കാ ?"
"ആ, ഓനിക്കന്നെ"
"ഓനിക്കല്ലേ കയിഞ്ഞ മാസം എന്താണ്ടൊരവാർഡൊക്കെ കിട്ട്യേ ബാപ്പ്വോ ?"
"ആ, അതന്നെ"
"എന്തൂട്ടാരുന്നു ഓനിക്കവാർഡ് കിട്ട്യ പൊത്തകത്തിന്‍റെ പേര് ?"
"സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന് പത്തു കുറുക്കുവഴികൾ"
"ങേ - പെണ്ണ് കെട്ടാത്ത ഓനെങ്ങനെ ഈ കുറുക്കുവഴീക്കെ പഠിച്ച് ?"








0 comments
Posts a comment