കുഴിമടിച്ചിയായ കൊച്ചമ്മിണി രണ്ടാം കെട്ടുകാരനായ ഗോപാലനെ വിവാഹം കഴിച്ചു.
ഗോപാലന്‍റെ ആദ്യ ഭാര്യ പാറുവിനെ, കുട്ടികളുണ്ടാവാത്തത് ഗോപാലന്‍റെ കുറ്റം കൊണ്ടാണെന്ന അവളുടെ വാക്ക് വിശ്വസിച്ചു വീട്ടുകാര്‍ ബന്ധം വേര്‍പെടുത്തി വിളിച്ചു കൊണ്ടുപോയി വേറെ കെട്ടിച്ചെങ്കിലും പാറു ഇപ്പോഴും മച്ചിയായി തുടരുന്നു, എന്നാല്‍ കുഴപ്പം ഗോപാലന്‍റെതായിരുന്നില്ലെന്നു തെളിയിച്ചുകൊണ്ട് പത്താം മാസം കൊച്ചമ്മിണി ഇരട്ട പ്രസവിച്ചു.
ഗോപാലന്‍ ധനികനാണ്.
ഒരനന്തരവകാശിക്ക് വേണ്ടി ഏറെ കൊതിച്ച തന്നെ ദൈവം രണ്ടു ആണ്മക്കളെത്തന്നെ തന്നനുഗ്രഹിച്ചതില്‍ ഗോപാലന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.
ഏതു നേരവും കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഗോപാലനായിരുന്നു, കുട്ടികള്‍ക്ക് പാല്‍ കൊടുക്കുക മാത്രമായിരുന്നു കൊച്ചമ്മിണിയുടെ ജോലി. അങ്ങനെ അവളുടെ മടി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു.
രാത്രി കുട്ടികള്‍ പാലുകുടിക്കാന്‍ വേണ്ടി എഴുന്നേറ്റ് കരയുമ്പോള്‍ ഉറക്കത്തില്‍ നിന്നെഴുന്നെല്‍ക്കേണ്ടി വരുന്നതും , തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടതും അസഹ്യമായി തോന്നിയപ്പോള്‍ കൊച്ചമ്മിണി ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.
അങ്ങനെ ഒരു ദിവസം രാത്രി ഗോപാലന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ കൊച്ചമ്മിണിക്കുമുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടു.
"വല്‍സേ ,നിന്‍റെ പ്രാര്‍ഥനയില്‍ നാം സംപ്രീതനായിരിക്കുന്നു, എന്ത് വരമാണ് നിനക്ക് വേണ്ടത് - ചോദിച്ചോളൂ"
ഓപ്പണായി ചോദിക്കാന്‍ മടിതോന്നിയതിനാല്‍ ദൈവം മനസിലാക്കിക്കൊള്ളും എന്ന ഉദ്ദേശത്തില്‍ കൊച്ചമ്മിണി ഇങ്ങനെ പറഞ്ഞു.
"എനിക്കുള്ള, മൂപ്പര്‍ക്കില്ലാത്ത ഒരവയവം എന്‍റെ ഭര്‍ത്താവിന് കൊടുക്കാന്‍ കനിവുണ്ടാകണം"
"ഇത്രേയുള്ളൂ, നിന്‍റെ ആഗ്രഹം പോലെ നടക്കട്ടെ"
ദൈവം ഒരു ചെറുചിരിയോടെ അപ്രത്യക്ഷനായി.
ഈ കഥ ഇവിടെ വച്ച് രണ്ടാകുകയാണ്, രണ്ടു വ്യത്യസ്ത ട്വിസ്റ്റുകള്‍.
ട്വിസ്റ്റ് -1
-----------
കണ്ണ് തുറന്നപ്പോഴാണ് താന്‍ കണ്ടത് സ്വപ്നമായിരുന്നെന്നു കൊച്ചമ്മിനിക്ക് മനസിലായത്.
ആദ്യം കഠിനമായ നിരാശ തോന്നിയെങ്കിലും , ഇനി ദൈവമെങ്ങാനും സ്വപ്നത്തില്‍ ശരിക്കും അനുഗ്രഹിച്ചതാണോ - അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ - എന്ന ചിന്തയോടെ കൊച്ചമ്മിണി ഇരുട്ടത്ത് തൊട്ടടുത്തായി അപ്പുറത്തേക്ക് തിരിഞ്ഞു കിടക്കുന്ന ഗോപാലന്‍റെ നെഞ്ചത്ത് കയ്യോടിച്ചു.
നഗ്നമായ ,മൃദുലമായ രണ്ടു മാംസഗോളങ്ങള്‍ കൊച്ചമ്മിണിയുടെ കയ്യില്‍ തടഞ്ഞു.
"ദൈവമേ, അപ്പോള്‍ ഞാന്‍ കണ്ടത് സ്വപ്നമല്ലായിരുന്നോ ? "
അത്യാഹ്ലാദത്തോടെ ചാടിയെഴുന്നെറ്റ് ലൈറ്റിട്ടു നോക്കിയ കൊച്ചമ്മിണി ശരിക്കും ശശിയായി - ഗോപാലന്‍റെ നെഞ്ചത്ത് പറ്റിച്ചേര്‍ന്നു തിരിഞ്ഞു കിടക്കുന്ന കുഞ്ഞിന്‍റെ നഗ്നമായ ചന്തിയാണ് താന്‍ കുറച്ചു മുന്നേ തപ്പിനോക്കിയത്.
തകര്‍ന്ന മനസ്സോടെ കൊച്ചമ്മിണി വീണ്ടും കിടക്കയിലേക്ക് വീണു.
ട്വിസ്റ്റ് - 2
------------
രാവിലെ കുളിമുറിയില്‍ നിന്ന് ഗോപാലന്‍റെ നിലവിളി കേട്ടാണ് കൊച്ചമ്മിണി ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നെട്ടത്. അപ്പോള്‍ വരം ഏറ്റു - സന്തോഷം സഹിക്കവയ്യാതെ അവള്‍ ഓടി ബാത്രൂമിനടുത്തെത്തി.
"എന്താ ചേട്ടാ?" കൊച്ചമ്മിണി വിളിച്ചു ചോദിച്ചു.
ലുങ്കിയുടുത്ത്, ഒരു തോര്‍ത്തുകൊണ്ട് ശരീരം മൂടി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഗോപാലന്‍ വാതില്‍ തുറന്നു.
കൊച്ചമ്മിണി ഒരു കള്ളച്ചിരിയോടെ ഗോപാലന്‍റെ ദേഹത്ത് ചുറ്റിയിരുന്ന തോര്‍ത്തില്‍ പിടിച്ചു വലിച്ചു.
"ങേ !" കൊച്ചമ്മിണി ഞെട്ടി, അവിടെ ഒരു മാറ്റവും ഇല്ലല്ലോ.
കൊച്ചമ്മിണി താന്‍ ചോദിച്ച വരം ഒന്നൂടെ ഓര്‍ത്തെടുത്തു -

"എന്‍റെ ദൈവമേ, ഉള്ളതും കൂടി പോയോ?"
ആകാംക്ഷയോടെ കൊച്ചമ്മിണി ഗോപാലനോട് ചോദിച്ചപ്പോള്‍ ഗോപാലന്‍ "ഉം" എന്ന് തലയാട്ടി.
"എന്‍റെ ദൈവമേ" എന്നൊരു നിലവിളിയോടെ കൊച്ചമ്മിണി പിന്നിലേക്ക് മറിഞ്ഞു വീണു.

0 comments
Posts a comment