Sunday, October 20, 2013

സ്മൈലികള്‍ കഥ പറയുമ്പോള്‍

"ഇന്നലെയെന്താ നീ വിളിക്കാഞ്ഞേ , ഞാന്‍ എത്ര സമയം നോക്കിയിരുന്നു. നീ മെസ്സെജയക്കാതെ വിളിക്കരുതെന്ന് പറഞ്ഞിരുന്നത് കൊണ്ടാ ഞാന്‍ വിളിക്കാഞ്ഞേ"

"ഇന്നലെ ഇക്ക നേരത്തെ വന്നെടാ, പിന്നെ ഞങ്ങള്‍ അഞ്ചുപേരും കൂടി കറങ്ങാന്‍ പോയി. പിന്നെ നിന്‍റെ മക്കള്‍ടെ പനിയൊക്കെ മാറിയോ"

"ങാ കുറവുണ്ട്"

"പിന്നെന്താടാ വിശേഷം "

"എന്ത് വിശേഷം ഡീ, ഞാന്‍ ഇന്നലെ നിന്നെ ഒത്തിരി മിസ്‌ ചെയ്തു. പിന്നെ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്"

"ശെടാ, ഇതുതന്നെ ഞാന്‍ അങ്ങോടു പറയാന്‍ വരികയായിരുന്നു - എനിക്കും ഉണ്ട് നിന്നോട് പറയാന്‍ ഒരു കാര്യം"

"എന്നാല്‍ ആദ്യം നീ പറയ്‌, അത് കഴിഞ്ഞിട്ട് ഞാന്‍ പറയാം"

"അതുവേണ്ട, നീയല്ലേ ആദ്യം പറഞ്ഞത്, നീ തന്നെ പറഞ്ഞോ"

"അതുവേണ്ട, ലേഡീസ് ഫസ്റ്റ് എന്നല്ലേ, നീ പറയ്‌"

"ശരി, ശരി

ഡാ, ഞാന്‍ നിസാമിന്‍റെം, സറീനാടെം കാര്യം നിന്നോട് പറഞ്ഞിരുല്ലേ ?"

"അവര് രണ്ടും ഭയങ്കര ഫ്രണ്ട്സ് ആണെന്നല്ലേ ?"

"ഹ ഹ, അതൊക്കെ പണ്ട്. ഇന്നലെ അവന്‍ ഫോണില്‍ വിളിച്ചപ്പോള്‍ അവളോട്‌ ഐ ലവ് യു പറഞ്ഞത്രേ. അപ്പോള്‍ എടുത്ത പാടെ അവള്‍ ചോദിച്ചു - എന്നാ എന്നെ കല്യാണം കഴിക്കാമോ എന്ന്"

"അതിനു അവനു ഭാര്യേം രണ്ടു കുട്ടികളും ഉള്ളതല്ലേ ?"

"അവള്‍ക്കും ഉണ്ടല്ലോ ഭര്‍ത്താവും മൂന്നു മക്കളും. അപ്പോള്‍ അവന്‍ ചോദിച്ചത്രേ - അപ്പോള്‍ കുട്ടികളുടെ കാര്യമോ എന്ന്"

"എന്നിട്ട് അവളെന്തു പറഞ്ഞു ?"

"അവള്‍ പറഞ്ഞു - അതൊന്നും എനിക്കറിയണ്ട, പ്രേമിക്കുന്നെങ്കില്‍ വിവാഹം കഴിക്കണം എന്നാ എന്‍റെ പോളിസി എന്ന്"

" :) "

"അപ്പോള്‍ അവന്‍ പറഞ്ഞു - ഞാന്‍ ബാധ്യതകള്‍ ഒന്നും ഇല്ലാത്ത പ്രേമം ആണ് ഉദ്ദേശിച്ചതെന്ന് :P "

" ;) "

എന്നിട്ടവസാനം എന്തായി ?"

"എന്താകാന്‍ , വീണ്ടും നല്ല ഫ്രണ്ട്സ് ആകാമെന്ന് പറഞ്ഞത്രേ - അത് പറഞ്ഞു ഇന്ന് രാവിലെ ഫോണില്‍ അവള് കുറെ ചിരിച്ചു"

" :) "

"ആട്ടെ, നിനക്കെന്തോ പറയാനുണ്ടെന്നു പറഞ്ഞല്ലോ, എന്താ ?"

"ഏയ്‌, അതൊന്നുമില്ലഡീ , ഞാന്‍ ചുമ്മാ "

"ഹേയ് - ചുമ്മാതൊന്നുമല്ല, പറയെടാ"

"ശേ, ഒന്നുമില്ലന്നെ, ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാ :) "

"ഉവ്വ് , എന്നാ അങ്ങനെയാവട്ടെ :D "

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top