ടിന്‍റുമോന്‍റെ വീട്ടില്‍ അച്ഛന്‍റെ ഓഫീസിലെ മാനേജര്‍ വന്നു.
ടിന്‍റു എന്തെങ്കിലും പറഞ്ഞു തന്‍റെ മാനം കെടുത്തുമോ എന്ന് പേടിച്ചാണ് അച്ഛന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വന്നതെങ്കിലും ഭാഗ്യത്തിന് ആ സമയം അവന്‍ പുറത്തെവിടെയോ കളിയ്ക്കാന്‍ പോയിരിക്കുകയായിരുന്നു.
ചായ സല്‍ക്കാരമോക്കെ കഴിഞ്ഞു മാനേജര്‍ പോകാനിറങ്ങി പുറത്തിറങ്ങി വാതില്‍പ്പടിയില്‍ നിന്ന് ഷൂസിട്ട് കൊണ്ടിരിക്കെ ടിന്‍റുമോന്‍ കളി കഴിഞ്ഞു വന്നു. അച്ഛന്‍റെ ഉള്ളൊന്നു കാളി.
"ഇതേതാ അച്ഛാ ഈ അങ്കിള്‍ ? " അവന്‍ ചോദിച്ചു.
"അച്ഛന്‍റെ കമ്പനിയിലെ മാനേജര്‍ ആണ്"
"ഓഹോ, മാനെജരാണോ, എങ്കില്‍ ഞാനൊരു ചോദ്യം ചോദിക്കട്ടെ"
"ദൈവമേ സകലതും കൈവിട്ടു പോയി ,ഇന്നിവിടെയെന്തെങ്കിലുമൊക്കെ നടക്കും" അച്ഛന്‍ മനസ്സില്‍ കരുതി.
"അങ്കിളിന്‍റെ ശരീരത്തിലുള്ള, സന്ദര്‍ഭമനുസരിച്ച് നീളം കൂടുകയും കുറയുകയും ചെയ്യുന്ന എല്ലില്ലാത്ത ഈ സാധനം അതിന്‍റെ പ്രവര്‍ത്തിദൂഷ്യം കൊണ്ട് ഒരുപാട് തിന്മകള്‍ക്ക് കാരണക്കാരനുമാണ് - എന്താണീ സാധനം ?"
ചോദ്യം കേട്ട് മാനേജറും, അച്ഛനും വിയര്‍ത്തു.
"അറിയില്ലെങ്കില്‍ ഞാന്‍ പറയട്ടെ ?" ടിന്‍റു ചോദിച്ചു.
"മോന്‍ പറയൂ" എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ മാനേജര്‍ പറഞ്ഞു.
"ഉത്തരം : നാവ്"
അച്ഛനും മാനേജരും ദീര്‍ഘനിശ്വാസം വിട്ടപ്പോള്‍ ടിന്‍റു തുടര്‍ന്നു.
"അച്ഛനെന്താ വിചാരിച്ചതെന്ന് പറയട്ടെ ?"
"ഉം" വേറെ നിവൃത്തിയില്ലാതെ മാനേജര്‍ മൂളി, അച്ഛന്‍ ഞെട്ടി !
"എനിക്കുത്തരം അറിഞ്ഞൂടെന്ന്‍"
വീണ്ടും ആശ്വാസത്തിന്‍റെ രണ്ടു ദീര്‍ഘനിശ്വാസങ്ങള്‍ !
"എന്നാ പിന്നെ സാറിറങ്ങുവല്ലേ ,നാളെ ഓഫീസില്‍ കാണാം"
അച്ഛന്‍ ടിന്‍റുവിനെ പിടിച്ചുവലിച്ച് വീടിനകത്തേക്ക് പോയനേരം നോക്കി മാനേജര്‍ ഷൂവിന്‍റെ വള്ളിപോലും കെട്ടാന്‍ നിക്കാതെ ഓടി രക്ഷപ്പെട്ടു.

0 comments
Posts a comment