Thursday, October 3, 2013

ഉപകാരമാകുന്ന ചില ഉപദ്രവങ്ങള്‍

ഉപദ്രവമാകുന്ന ചില കാര്യങ്ങള്‍ ചിലപ്പോഴൊക്കെ നമുക്ക് ഉപകാരപ്രദമാകാറുമുണ്ട് - അത്തരം ചില ഉപകാരമാകുന്ന ഉപദ്രവങ്ങള്‍.

1. കീഴെ അല്‍പ്പഭാഗം വെള്ളം വീണു ദ്രവിച്ച ബാത്ത്റൂം ഡോര്‍

വികൃതിയായ മകള്‍ ബാത്രൂമിലെ ലൈറ്റ് ഓഫ് ചെയ്യാതെ പോയോ എന്ന് വാതില്‍ തുറന്നു നോക്കാതെ തന്നെ അറിയാം.

2. ഇടയ്ക്കിടെ റോംഗ് നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍

സഹിക്കാന്‍ പറ്റാത്ത കത്തികളില്‍ നിന്നും, ബോറടിപ്പിക്കുന്ന മീറ്റിങ്ങുകളില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും രക്ഷപ്പെടാം.

3. ഇടയ്ക്കിടെ തെറ്റുന്ന സൈക്കിള്‍ ചെയിന്‍

രാവിലെയും വൈകുന്നേരവും കോളേജില്‍ പോകുകയും വരികയും ചെയ്യുന്ന കാമുകിയെ കാണാന്‍ അവള്‍ക്കു മുന്നിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ കുമ്പിട്ട മുഖവുമായി നമുക്കുമുന്നിലൂടെ നടന്നു പോകുന്ന അവളുടെ മുഖത്ത് ദേഷ്യമോ, പുഞ്ചിരിയോ എന്നറിയാം.
______________________________________________________

ബാത്ത്റൂമിന്‍റെ വാതിലിനെ കുറിച്ച് ഒരു സംഭവകഥ.

ഞങ്ങളുടെ നാട്ടിലെ ഒരു യുവആശാരി ഒരു വീട്ടിലെ കക്കൂസിന് പുതിയഡോര്‍ പിടിപ്പിച്ചു.

പണിയൊക്കെ കഴിഞ്ഞ് ഗൃഹനാഥ വന്നു നോക്കുമ്പോള്‍ വാതില്‍ തുടങ്ങുന്നത് താഴെ നിന്ന് ഏകദേശം ഒന്നൊന്നരയടി ഉയരത്തില്‍ നിന്നാണ്. കുപിതയായ അവര്‍ ചോദിച്ചു

"ഇതെന്തു വാതിലാടോ - അകത്തുനടക്കുന്നത് മൊത്തം കാണാമല്ലോ ?"

ഉടനെ നമ്മുടെ ആശാരിയുടെ മറുപടി

"അത് ആസ്ബറ്റോസ് ഷീറ്റിനു അല്‍പ്പം നീളക്കുറവുണ്ടായിരുന്നു ചേച്ചി, അതുകൊണ്ടാ ഞാന്‍ ഇങ്ങനെ പണിതെ - താഴെ കണ്ടാലും പ്രശ്നമില്ലല്ലോ - മുഖം കാണാതിരുന്നാല്‍ പോരെ ?"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top