രാവിലെ മുതല്‍ എഫ്ബിയിലുള്ള സകലമാന പെണ്ണുങ്ങളും അവരുടെ വാളില്‍ ലവ് ചിഹ്നം പോസ്റ്റ് ചെയ്യുന്നു. സംഭവം കത്തിയില്ലെങ്കിലും ആരോടും ചോദിച്ചില്ല - അവരുടെ എന്തെങ്കിലും സീക്രട്ട് അജണ്ട ആകുമെന്നോര്‍ത്തു സമാധാനിച്ചു.
കുറെ കഴിഞ്ഞപ്പോള്‍ ആണുങ്ങള്‍ അതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെന്ന വണ്ണം ലവ് ചിഹ്നത്തിനു മുന്‍പ് ഒരു ലൈക് സിമ്പലും ചേര്‍ത്ത് പോസ്റ്റുന്നു.
അപ്പോഴാണ് ഒരു സുഹൃത്ത് കാര്യം പറഞ്ഞത് (കാര്യം അവര്‍ സീക്രട്ട് ആക്കി വച്ചിരിക്കുന്നതിനാല്‍ ഞാനായിട്ട് പരസ്യമാക്കുന്നില്ല)
അപ്പോള്‍ എനിക്കൊരു ഐഡിയ തോന്നി - പെണ്ണുങ്ങള്‍ക്ക് ആകാമെങ്കില്‍ നമ്മള്‍ ആണുങ്ങള്‍ക്കും എന്തുകൊണ്ട് ആയിക്കൂടാ - ഉടനെ തന്നെ ഞാന്‍ നമ്മുടെ ഇടശ്ശേരിക്കൊരു മെസ്സെജയച്ചു.
ഞാന്‍ : "അളിയാ, പെണ്ണുങ്ങടെ ഈ ലവ് ചിഹ്നം കാമ്പെയിന്‍ പോലെ നമുക്കും വേണ്ടേ ഒരു രഹസ്യ കാമ്പെയിന്‍ ?"
ഇടശ്ശേരി : "ആയിക്കളയാം, പക്ഷെ നമ്മളെന്തു പോസ്റ്റും ?"
ഞാന്‍ : "നമുക്ക് ഓരോരുത്തരും ഇട്ടിരിക്കുന്ന ജട്ടിയുടെ കളര്‍ മാത്രം വാളില്‍ പോസ്റ്റ് ആയി ഇടാം. പക്ഷെ ഒരൊറ്റ പെണ്ണിനോട് പോലും ഇപ്പോള്‍ സംഗതി പറയരുത്."
ഇടശ്ശേരി :
ഞാന്‍ : "എന്ത് പറ്റിയളിയാ ?"
ഇടശ്ശേരി : "ഇപ്പൊ പറ്റില്ലളിയാ , ഞാന്‍ ഊരി കിടന്നു"








0 comments
Posts a comment