ഇന്നലെ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുമ്പോഴാണ് ദുബായിയിലുള്ള കൂട്ടുകാരന്‍ ബിജോ വര്‍ഗീസ് ആ കാര്യം പറഞ്ഞത് - യുട്യൂബില്‍ നമ്മള്‍ അപ്പ്‌ലോഡ് ചെയ്യുന്ന വീഡിയോ ഹിറ്റ് ആയാല്‍ അപ്പ്‌ലോഡ് ചെയ്ത ആള്‍ക്ക് പണം കിട്ടുമത്രേ !
കേട്ടപ്പോള്‍ തോന്നി സംഭവം കൊള്ളാമല്ലോ !
പക്ഷെ ആളുകള്‍ക്ക് പെട്ടെന്ന് താല്‍പര്യം തോന്നുന്ന സബ്ജക്റ്റ് ആയിരിക്കണ്ടേ ?
നമ്മുടെ പാവപ്പെട്ട ചന്ദ്രലേഖ, രാജഹംസമേ പാടി പോസ്റ്റ്‌ചെയ്തത് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ഹിറ്റ് ആയതും ആയമ്മ ഫേമസ് ആയതും. എല്ലാവരും പണ്ഡിറ്റെട്ടനെപ്പോലെ ഭാഗ്യവാന്മാര്‍ ആകണമെന്നില്ലല്ലോ.
അതിനും പരിഹാരം ബിജോ തന്നെ പറഞ്ഞു തന്നു.
ആളുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന എന്തെങ്കിലും സാധനം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ തച്ച്തകര്‍ക്കുന്നതിനോട് ആളുകള്‍ക്ക് ഭയങ്കര താല്പര്യമായിരിക്കുമെന്ന് !
പുത്തന്‍ ഫോണൊക്കെ അടിച്ചു പൊട്ടിക്കുന്ന വീഡിയോകള്‍ യുട്യൂബില്‍ വമ്പന്‍ ഹിറ്റുകള്‍ ആണത്രേ. അത്തരത്തില്‍ ചില വീഡിയോ ലിങ്കുകളും അവന്‍ തന്നു.
എല്ലാം ഇംഗ്ലിഷില്‍ ആണ്, അപ്പോള്‍ ഒരൈഡിയ തോന്നി - എന്തുകൊണ്ട് ഇത്തരം ഒരെണ്ണം മലയാളത്തില്‍ ചെയ്തു കൂടാ ?
തച്ചുതകര്‍ക്കാന്‍ തെരഞ്ഞെടുക്കേണ്ട വസ്തു എന്തെന്നായി അടുത്ത ആലോചന. അവസാനം ഞങ്ങള്‍ ഇരുവരും ചേര്‍ന്നൊരു തീരുമാനത്തിലെത്തി - പുതിയതായി ഇറങ്ങിയ ഐഫോണ്‍ 5S തന്നെയായിക്കോട്ടെ !
യുട്യൂബില്‍ പരതിയപ്പോള്‍ ഐഫോണ്‍ ചുറ്റികക്കടിച്ചും, വെടിവച്ചുമൊക്കെ തകര്‍ക്കുന്ന വീഡിയോകള്‍ ഉണ്ട് - എല്ലാം അമ്പതിനായിരവും, ഒരുലക്ഷവുമൊക്കെ പേര്‍ കണ്ടും ലൈക്കടിച്ചും കഴിഞ്ഞു.
"ചേട്ടാ, സംഭവം ക്ലിക്ക് ആകും" എന്ന് ബിജോ തറപ്പിച്ചു പറയുക കൂടി ചെയ്തപ്പോള്‍ പിന്നെ കൂടുതലോന്നുമാലോചിക്കാന്‍ നിന്നില്ല.
കയ്യിലുള്ളതും , ബാങ്കില്‍ കിടക്കുന്നതുമെല്ലാം കൂടി കൂട്ടിയിട്ടും ഐഫോണിനുള്ള പൈസ തികയാത്തത് കൊണ്ട് - അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്ന് പിടിചോളാന്‍ പറഞ്ഞുകൊണ്ട് ബാക്കിപൈസ മാനേജരോട് കടം വാങ്ങി. നേരെ മൊബൈല്‍ മാര്‍ക്കറ്റിലേക്ക് വച്ചുപിടിച്ചു.
കുറെ കടകള്‍ കയറിയിറങ്ങി വിലപേശി അവസാനം നൂറു റിയാല്‍ കുറച്ചു പറഞ്ഞ കടയില്‍ നിന്ന് സാധനം വാങ്ങി.
ഇനി നല്ലൊരു കാമറ സംഘടിപ്പിക്കണം.
മെമ്മറി കാര്‍ഡ് ഇടുന്ന തരം പുത്തന്‍ പുതിയ മോഡല്‍ ഹാന്‍റികാം ഒരെണ്ണം അടുത്ത റൂമിലെ സന്തോഷിന്‍റെ കയ്യിലുണ്ട് , അത് തല്‍ക്കാലത്തേക്ക് കടം വാങ്ങാം.
ഞാന്‍ ചെല്ലുമ്പോള്‍ സന്തോഷ് നെറ്റിലൂടെ നാട്ടിലുള്ള ഭാര്യയോട് സൊള്ളിക്കൊണ്ടിരിക്കുകയായിരുന്നു. എന്നെക്കണ്ടപ്പോള്‍ അവന്‍ അവളോട് ഹോള്‍ഡ് ചെയ്യാന്‍ പറഞ്ഞു.
ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഉടന്‍ തന്നെ ഒന്നും പറയാതെ അലമാര തുറന്ന് കാമറയെടുത്തു തന്നു.
ഇനി വേണ്ടത് ലൈറ്റിംഗ് ആണ് - വീഡിയോക്ക് നല്ല ക്ലാരിറ്റി വേണമെന്ന് ബിജോ പ്രത്യേകം പറഞ്ഞിടുണ്ട്.
ഫ്ലാറ്റിനടുത്തുള്ള ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നും നാല് വാട്ടെജ് കൂടിയ സിഎഫ്എല്ലും, വയറും, പ്ലഗ്ഗുമൊക്കെ വാങ്ങി.
റൂമിലെത്തി എല്ലാം റെഡിയാക്കിയശേഷം സെറ്റപ്പ് ഓക്കേ അല്ലേയെന്നുറപ്പിക്കാനായി ബിജോയേ സ്കൈപ്പില്‍ വിളിച്ചു സംഗതികളെല്ലാം കാമില്‍ കാണിച്ചു കൊടുത്തപ്പോള്‍ അവനും ഓക്കേ പറഞ്ഞു.
അങ്ങനെ ഷൂട്ടിംഗ് തുടങ്ങി.
ആദ്യം തന്നെ ലൈറ്റ് എല്ലാം ഓണ്‍ ചെയ്തു - ഇപ്പോള്‍ മുറിക്കകം നല്ല വെള്ളിവെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. അടുത്തതായി കാമറ ഓണ്‍ ചെയ്തു മേശപ്പുറത്തു വച്ചു.
ഫോണ്‍ പുതിയതാണെന്ന് കാണിക്കാന്‍ വേണ്ടി ,ബോക്സ് തുറക്കുന്നതും, ഫോണ്‍ സീല്‍ പൊട്ടിച്ചു വെളിയില്‍ എടുക്കുന്നതും, ഓണ്‍ചെയ്യുന്നതുമെല്ലാം ഷൂട്ട് ചെയ്തു.
ആദ്യം ഫോണ്‍ അരക്ക് പൊക്കത്തില്‍ നിന്ന് താഴേക്കിട്ടു - തറയിലെ ടൈല്‍സില്‍ ചെറിയൊരു വര വീണതല്ലാതെ ഫോണിന് ഒന്നും തന്നെ സംഭവിച്ചില്ല, ഫോണ്‍ തിരിച്ചും മറിച്ചും കാണിച്ച് അത് കാമറയില്‍ വ്യക്തമായി റെക്കോഡ് ചെയ്തു.
അടുത്തതായി ഷോള്‍ഡര്‍ പൊക്കത്തില്‍ നിന്ന് താഴേക്കിട്ടു. നേരത്തെ ടൈല്‍സില്‍ വീണ വര ഇപ്പോള്‍ ശരിക്ക് തെളിഞ്ഞു, അപ്പോഴും ഫോണിന് സ്ക്രീനിനു താഴെയായി ഒരു ചെറിയ പാടുമാത്രമേ ഉണ്ടായുള്ളൂ.
പക്ഷെ വീഡിയോ ഹിറ്റ് ആകാന്‍ ഇതൊന്നും പോര.
അടുത്തത് ഒരു കടുംകൈ ആണ്.
നേരത്തെ മുറിക്കു പുറത്തുനിന്നു ചുമന്നു കൊണ്ടുവന്നു വച്ചിരുന്ന ഹോളോബ്രിക്കില്‍ ഫോണ്‍ വച്ചശേഷം അപ്പുറത്തെ റൂമിലെ റപ്പായിച്ചെട്ടനോട് നേരത്തെ സംഘടിപ്പിച്ചുവച്ചിരുന്ന ചുറ്റിക കൊണ്ട് ഓണാക്കി വച്ചിരുന്ന ഫോണിന്‍റെ ഡിസ്പ്ലേയില്‍ത്തന്നെ ആഞ്ഞടിച്ചു.
നല്ല ശക്തിയില്‍ നാലഞ്ച് കീറു കീറിയ ശേഷമാണ് സ്ക്രീനില്‍ കാര്യമായ എന്തെങ്കിലും നാശനഷ്ടം ഉണ്ടായത്, പക്ഷെ എന്നിട്ടും ഇപ്പോഴും ഫോണ്‍ വര്‍ക്കിംഗ് ആണ് !
ആപ്പിളിനോട് പണ്ടുണ്ടായിരുന്ന ബഹുമാനം ഒന്നുകൂടി വര്‍ദ്ധിച്ചു.
എഴുന്നേറ്റുനിന്ന് സ്റ്റീവ് ജോബ്സിന്‍റെ ആത്മാവിനെ മനസ്സിലോര്‍ത്തു കൊണ്ട് , ഈ കടുംകൈ ചെയ്യുന്ന തന്നെ പ്രാകരുതെന്ന് പ്രാര്‍ഥിച്ചുകൊണ്ട്, ഫോണ്‍ പൂര്‍ണ്ണമായും ചാകും വരെ ചുറ്റിക പ്രയോഗം നടത്തി.
ഒടുവില്‍ പവനാഴിയെപ്പോലെ ശവമായ ഫോണിന്‍റെ അസ്ഥിപഞ്ജരത്തെ ഒന്നുകൂടി ക്ലോസപ്പില്‍ ഷൂട്ട് ചെയ്തു ഡസ്റ്റ് ബിന്നിലേക്ക് അതിക്രൂരമായി വലിച്ചെറിഞ്ഞ ശേഷം കാമറ ഓഫ് ചെയ്തു.
മെമ്മറി കാര്‍ഡ് എടുത്തു കാര്‍ഡ് റീഡറില്‍ കുത്തി ലാപ് ടോപ്പില്‍ പ്ലഗ് ഇന്‍ ചെയ്തു.
പിന്നെ നേരത്തെ ടോറന്‍റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു വച്ചിരുന്ന പൈറെറ്റഡ് "സൈബര്‍ ലിങ്ക് പവര്‍ ഡയറക്ടര്‍" ഓപ്പണ്‍ ചെയ്തു.
റെക്കോഡ് ചെയ്ത വീഡിയോ മെമ്മറി കാര്‍ഡില്‍ നിന്ന് ഓപണ്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അങ്ങനെ ഒരു മെമ്മറി കാര്‍ഡ് തന്നെ കാണുന്നില്ല !
പടച്ചോനെ ! - നെഞ്ചിലൂടെ പുറപ്പെട്ട ഒരു മിന്നപ്പിണര്‍ വയറ്റിലൂടെ പാഞ്ഞുപോയി !
പവര്‍ ഡയറക്ടര്‍ മിനിമൈസ് ചെയ്തു മൈ കമ്പ്യൂട്ടറില്‍ നിന്നും മെമ്മറി കാര്‍ഡ് തുറക്കാന്‍ നോക്കി - എറര്‍ !
എന്‍റെ പടച്ചോനെ !
നേരെ സന്തോഷിന്‍റെ റൂമിലെക്കോടി. വാതിലില്‍ തട്ടലിന്‍റെ സ്പീഡ് കണ്ടു ലേശം പരിഭ്രമത്തോടെയാണ് സന്തോഷ് വന്നു വാതില്‍ തുറന്നത്.
"ഹോ നീയാണോ, തട്ട് കേട്ടപ്പോള്‍ ഞാന്‍ കരുതി നിതാഖത് ചെക്കിംഗിനു വന്ന വല്ല സൗദി പോലീസുകാരും ആണെന്ന്"
"സന്തോഷേ ആ മെമ്മറി കാര്‍ഡിനെന്തെലും കുഴപ്പം ഉണ്ടോടാ ?"
"ആ മച്ചാ, അത് ഞാന്‍ നിന്നോട് പറയാന്‍ വിട്ടു പോയതാണ്, ആ മെമ്മറികാര്‍ഡ് കമ്പ്ലെന്റ്റ് ആണ്. വീഡിയോ എടുത്താല്‍ റെക്കോഡ് ആകൂല, കടയില്‍ കൊടുത്തു മാറി മേടിക്കാന്‍ വച്ചിരിക്കുന്നതാ"
അവനെ തെറി വിളിക്കണോ, പൊട്ടിക്കരയണോ എന്നറിയാതെ ഞാന്‍ ഒരുനിമിഷം സ്തംഭിച്ചു നിന്നുപോയി.
"എന്താ മച്ചാ, എന്തേലും പ്രോബ്ലം ഉണ്ടോ?"
"ഒരു പ്രോബ്ലോം ഇല്ല മച്ചാ, ഇനി ഇതില്‍ക്കൂടുതല്‍ എന്താവാന്‍" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തിരിച്ചു മുറിയിലേക്ക് നടന്നു.
ഇപ്പോള്‍ ശരിക്കും പവനാഴിയായത് ഞാനാണ്.
ഫീലിംഗിടാന്‍ മറന്നുപോയ സ്റ്റാറ്റസ് പോലെ റൂമിലെത്തിയ ഞാന്‍ ഡസ്റ്റ് ബിന്നില്‍ നിന്ന് ചതഞ്ഞരഞ്ഞ ഐഫോണിന്‍റെ ഡെഡ് ബോഡിയെടുത്ത് മേശപ്പുറത്തു കിടത്തി.
വേണ്ടപ്പെട്ട ആരോ മരിച്ചുകിടക്കുന്ന കാഴ്ച കണ്ടതുപോലെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
ഈ നടന്നതെല്ലാം ആരെങ്കിലും റെക്കോഡ് ചെയ്തു യുട്യൂബില്‍ ഇട്ടിരുന്നെങ്കില്‍ ഒടുക്കത്തെ ഹിറ്റ് ആയേനെ എന്നാലോചിച്ചപ്പോള്‍ പെട്ടെന്ന് മനസ്സിലൊരു ലഡു പൊട്ടി - പക്ഷെ പോയ ബുദ്ധി ആനപിടിച്ചാല്‍ കിട്ടില്ലല്ലോ !

0 comments
Posts a comment