രാവിലെ ഭാര്യ പുറത്തുപോയ തക്കം നോക്കി മജീഷ്യനായ ഭര്‍ത്താവ് കാമുകിയെ വിളിച്ചു വീട്ടില്‍ കയറ്റി.
ഇരുവരും ബെഡ്റൂമില്‍ കയറി വാതിലടച്ചു കഴിഞ്ഞപ്പോഴാണ് ആരോ കോളിംഗ് ബെല്ലടിക്കുന്നത് കേട്ടത്.
"യ്യോ, കുഴപ്പമായി, വൈകുന്നേരമേ വരൂ എന്ന് പറഞ്ഞുപോയ ഭാര്യ തിരിച്ചു വന്നിരിക്കുന്നു. തല്ക്കാലം നീയീ കട്ടിലിന്നടിയില്‍ കയറി ഒളിച്ചിരിക്കൂ"
ഭര്‍ത്താവ് കാമുകിയെ ബലമായി കട്ടിലിന്നടിയില്‍ പിടിച്ചു കയറ്റി.
കടന്നല്‍ കുത്തിയ മുഖത്തോടെ കയറിവന്ന ഭാര്യ ബെഡ്റൂമിലെ കട്ടിലില്‍ കയറി കിടപ്പായി
"എന്ത് പറ്റി സുലു ?"
"ഓ, എനിക്ക് ഭയങ്കര തലവേദന ചേട്ടാ"
"എങ്കില്‍ നമുക്ക് ഡോക്ടറെ കാണാന്‍ പോയാലോ ?"
"ഓ, അതൊന്നും വേണ്ട. കുറച്ചു നേരം കിടന്നാല്‍ മതി"
വൈകുന്നേരമായിട്ടും ഭാര്യയുടെ തലവേദന മാറാതായപ്പോള്‍ കട്ടിലിന്നടിയില്‍ കുനിഞ്ഞിരിക്കുന്ന കാമുകിയുടെ റിലെ പോയിത്തുടങ്ങി.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്ലാക്കിയ ഭര്‍ത്താവ് അവളെ കട്ടിലിന്നടിയില്‍ നിന്നെങ്ങനെ പുറത്തിറക്കാമെന്ന് തലപുകഞ്ഞാലോചിച്ചു.
അവസാനം കൈവിട്ടകളി കളിക്കാന്‍ തന്നെ തീരുമാനിച്ചയാള്‍ ഭാര്യയെ വിളിച്ചുണര്‍ത്തി.
"എടീ, ഞാന്‍ ഒരു പുതിയ ഐറ്റം പഠിച്ചു, ചെയ്തു കാണിക്കട്ടെ ?"
"എന്തോന്നാ ?" ഭാര്യ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
ഭര്‍ത്താവ് മുറിക്കു പുറത്തുപോയി അവരുടെ പൂച്ചയുമായി തിരികെ വന്നു.
"ഈ പൂച്ചയെ കൊണ്ടുള്ള ഒരു മാജിക്കാണ്, പക്ഷെ ഇത് നടക്കുമ്പോള്‍ ആരും മുറിയില്‍ ഉണ്ടാകാന്‍ പാടില്ല, അതുകൊണ്ട് നീ ഒരു നിമിഷം മുറിക്കു പുറത്തിറങ്ങി നില്‍ക്കണം. ഞാന്‍ പറയുമ്പോഴെ വാതില്‍ തുറക്കാവൂ"
ഭാര്യ മുറിക്കു പുറത്തിറങ്ങിയതും ഭര്‍ത്താവ് വേഗം വാതില്‍ ചാരിക്കൊണ്ട് പൂച്ചയെ ജനലിലൂടെ പുറത്തേക്കെറിഞ്ഞിട്ട് കാമുകിയെ കട്ടിലിന്നടിയില്‍ നിന്നും വലിച്ചു പുറത്തിറക്കിയ ശേഷം ഭാര്യയെ അകത്തേക്ക് വിളിച്ചു.
മുറിക്കകത്ത് പൂച്ചക്ക് പകരം സുന്ദരിയായ ഒരു യുവതിയെക്കണ്ട് ഭാര്യ വാപൊളിച്ചു.
തന്‍റെ നമ്പര്‍ ഫലിച്ചെന്നോര്‍ത്ത് ഭര്‍ത്താവ് മനസ്സില്‍ ചിരിച്ചു.
"ഇനി ഈ പെണ്‍കുട്ടിയെ മുറിക്ക് പുറത്തിറക്കുമ്പോള്‍ പൂച്ചയായി തിരികെ വരും, നീയിവിടെത്തന്നെ നിന്നോ"
എന്ന് പറഞ്ഞുകൊണ്ട് ഭര്‍ത്താവ് യുവതിയെയും കൂട്ടി പുറത്തിറങ്ങി വാതില്‍ചാരാന്‍ തുടങ്ങുമ്പോള്‍ ഭാര്യ വിളിച്ചു പറഞ്ഞു.
"രാവിലെ മുതല്‍ കട്ടിലിന്നടിയില്‍ ഒന്നും തിന്നാന്‍ കിട്ടാഞ്ഞിട്ടാവും - ഈ പൂച്ച ആകെ ക്ഷീണിച്ചു പോയി. പോകുന്നതിനു മുന്‍പ് അതിനു വല്ലോം തിന്നാനും കുടിക്കാനും കൊടുത്തേക്ക്. പിന്നെ ഈ പൂച്ചയുടെ ചെരിപ്പ് ചവിട്ടുപടിയില്‍ കിടക്കുന്നത് എടുക്കാന്‍ പറയാന്‍ മറക്കണ്ട""
ഭര്‍ത്താവ് ഇളിഭ്യനായി നില്‍ക്കെ ഭാര്യ തുടര്‍ന്നു.
"പിന്നെ മാജിക് അധികം താമസിക്കണ്ട - ഇല്ലെങ്കില്‍ ജനലിലൂടെ കിണറ്റിലെക്കിട്ട പൂച്ച അവിടെക്കിടന്നു വെള്ളം കുടിച്ചു ചാകും.

0 comments
Posts a comment