Saturday, October 5, 2013

കഥ : കള്ളനു കഞ്ഞി വച്ചവള്‍

ആ വീട്ടിലുള്ള വിലപിടിച്ച സാധനങ്ങളൊക്കെ കൊണ്ടുപോകാന്‍ പാകത്തില്‍ ചാക്കിലാക്കി കെട്ടിവച്ചു കഴിഞ്ഞപ്പോഴാണ് കള്ളന്‍ കിടപ്പുമുറിയില്‍ പ്രവേശിച്ചത്‌.

ജനല്‍ കര്‍നിലൂടെ കടന്നുവരുന്ന അരണ്ട വെളിച്ചത്തില്‍ സുതാര്യമായ നൈറ്റി ധരിച്ച് മദാലസയെപ്പോലെ കട്ടിലില്‍ ചരിഞ്ഞു കിടന്നുറങ്ങുന്ന വീട്ടമ്മയുടെ സൌന്ദര്യം കള്ളനെ ഉന്മത്തനാക്കി.

ഒരുനിമിഷം അയാള്‍ താന്‍ ആരാണെന്നും എന്തിനാണവിടെ വന്നതെന്നുമൊക്കെ മറന്നു പോയി.

അയാള്‍ ശബ്ദമുണ്ടാക്കാതെ മെല്ലെ കട്ടിലില്‍ കയറി ഭര്‍ത്താവിനും ഭാര്യക്കുമിടക്കായി കിടന്നു.

ആദ്യം ഭര്‍ത്താവിന്‍റെ മുഖത്തിനടുത്തെക്ക് അയാള്‍ നല്ല ഉറക്കത്തിലാണോ എന്നറിയാന്‍ മുഖം കൊണ്ടുചെന്ന കള്ളന്‍ കുമുകുമാ വമിക്കുന്ന മദ്യത്തിന്‍റെ നാറ്റമടിച്ചു കഷ്ടിച്ചാണ് ബോധംകെടാതെ രക്ഷപ്പെട്ടത്.

"ഇവനിനി വിളിച്ചുണര്‍ത്തിയാലും എഴുന്നേല്‍ക്കാന്‍ പോകുന്നില്ല" കള്ളന്‍ ആഹ്ലാദത്തോടെ മനസ്സില്‍ പറഞ്ഞു.

ആദ്യം ഉറക്കത്തില്‍ അറിയാതെയെന്ന വണ്ണം കള്ളന്‍റെ കൈകള്‍ വീട്ടമ്മയെ തട്ടാനും മുട്ടാനും തുടങ്ങി - ഒരു കുഴപ്പവുമില്ല.

പിന്നെ അത് തൊടലും തലോടലുമോക്കെയായി മാറിയപ്പോള്‍ അവരും അനുകൂലമായി പ്രതികരിച്ചു തുടങ്ങിയത് കള്ളനെ കൂടുതല്‍ ധൈര്യശാലിയാക്കി, അങ്ങനെ അവര്‍ കാര്യത്തിലേക്ക് കടന്നു.

റോഡിലൂടെ ഏതോ വാഹനം കടന്നു പോയപ്പോള്‍ പാറിവീണ വെളിച്ചത്തിലാണ് അവര്‍ അയാളുടെ മുഖം കണ്ടത്

"ങേ, നിങ്ങളോ ?"

"ഡീ, ദാക്ഷായണി നീയോ !"

"അപ്പൊ നിങ്ങക്കിതാണല്ലേ മനുഷ്യാ പണി ?"

"നീയും ഇതിനാണല്ലേ ഓഫീസില്‍ നൈറ്റ് ഡ്യൂട്ടി ഉണ്ടെന്നും പറഞ്ഞു ഇടയ്ക്കിടെ പോകുന്നത് ?"

ഏതാനും നിമിഷം ഇരുവരും ഒന്നും മിണ്ടിയില്ല.

അയാള്‍ കിടക്കയില്‍ നിന്നും ചാടിപ്പിടഞ്ഞെഴുന്നേറ്റ് വസ്ത്രങ്ങളെടുത്തു ധരിച്ചു.

"ഡീ നീ വരുന്നുണ്ടോ, ഞാന്‍ പോകുന്നു"

"എന്‍റെ അക്കൌണ്ട് രാവിലേയെ സെറ്റില്‍ ചെയ്യൂ, നിങ്ങ പൊയ്ക്കോ, ഞാന്‍ വന്നുകൊള്ളാം"

ദാക്ഷായണി പുതച്ചുമൂടിക്കൊണ്ട് തിരിഞ്ഞു കിടന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top