(നേരത്തെ കേട്ടവരും വായിച്ചവരും ദയവായി ക്ഷമിക്കുക)
പണക്കാരനായ രാജപ്പന് വിശേഷപ്പെട്ട ഒരു കാറുണ്ടായിരുന്നു - എന്ത് പറഞ്ഞാലും കടുകിട തെറ്റാതെ അത് കൃത്യമായി അനുസരിക്കും.
രാജപ്പന്‍റെ കാറിനെപ്പറ്റി ആളുകള്‍ പ്രശംസിച്ചു പറയുന്നത് കേട്ട് രാജപ്പന്‍ തലയുയര്‍ത്തി നടന്നു.
ഒരു ദിവസം രാജപ്പന്‍റെ ഭാര്യ നാരായണി പറഞ്ഞു - "നിങ്ങള്‍ ആ കാറിനോട് സ്കൂളില്‍ പോയ നമ്മുടെ രണ്ടു പിള്ളാരെ വിളിച്ചു കൊണ്ട് വരാന്‍ പറ"
"നീ സ്കൂളില്‍ പോയ എന്‍റെ കുട്ടികളെ വിളിച്ചു കൊണ്ട് വരൂ" രാജപ്പന്‍ പറഞ്ഞപ്പോള്‍ കാര്‍ സ്കൂളിലേക്ക് പിള്ളേരെ വിളിക്കാന്‍ പോയി.
ഒരു മണിക്കൂര്‍ കഴിഞ്ഞു, രണ്ടു മണിക്കൂര്‍ കഴിഞ്ഞു - എന്നിട്ടും കാര്‍ തിരിച്ചു വന്നില്ല.
എന്തോ കുഴപ്പം ഉണ്ടെന്നു മനസിലാക്കി രാജപ്പനും, നാരായണിയും, ആകെ അസ്വസ്ഥരായി.
സ്കൂള്‍ വരെ പോയി അന്വേഷിച്ചു കളയാമെന്നു തീരുമാനിച്ചു രാജപ്പനും ഭാര്യയും കൂടി ഒരുങ്ങിയിറങ്ങിമ്പോഴുണ്ട് നിറയെ പിള്ളേരെ കുത്തി നിറച്ചു കൊണ്ട് കാര്‍ മുറ്റത്തു വന്നു നിന്നു.
"ഇതാ സാര്‍ താങ്കളുടെ കുട്ടികള്‍" - കാര്‍ പറഞ്ഞു.
കലി തുള്ളിക്കൊണ്ട് നാരായണി ചോദിച്ചു "ഇതിനു നിങ്ങള്‍ക്കെന്തു മറുപടിയാണ് പറയാനുള്ളത് ?"
രാജപ്പന്‍ ശാന്തനായി പറഞ്ഞു - "അതവിടെ നില്‍ക്കട്ടെ, ആദ്യം നമ്മുടെ രണ്ടു കുട്ടികള്‍ എന്താ ഇതില്‍ ഇല്ലാത്തത് - അത് പറ"

0 comments
Posts a comment