Tuesday, June 25, 2013

വാര്‍ത്തയും കാണാന്‍ പറ്റാതായി !

വെറും ന്യൂസ് ചാനല്‍ കണ്ടുകൊണ്ടിരുന്ന ഒരുപാവം വാര്‍ത്താകുതുകിയായ എന്നെ "നിങ്ങള്‍ക്കീ നശിച്ച സ്വഭാവം ഇനിയും നിര്‍ത്താറായില്ലേ" എന്ന് ടീവി ഓഫാക്കി ബഹളം വച്ച ഭാര്യ എഴുന്നേല്‍പ്പിച്ചു വിട്ടു.

എന്നിട്ടിപ്പോ ദാണ്ടേ - മുഖോം വീര്‍പ്പിച്ചു നടക്കുന്നു !

"പണ്ടൊക്കെ പാതിരാക്കെ ഉണ്ടായിരുന്നുള്ളൂ - ഇപ്പൊ പട്ടാപ്പകലും തുടങ്ങിയോ പടച്ചോനെ" എന്നൊരു ദീര്‍ഘനിശ്വാസവും അശരീരി പോലെ കേട്ടപ്പോഴാണ് എനിക്ക് സംഗതി കത്തിയത്.

"എടീ , അത് നീ വിചാരിക്കുന്ന പോലെ ഷക്കീലപ്പടം ഒന്നുമല്ല, വാര്‍ത്തയാണ് - വാര്‍ത്ത" - പക്ഷെ അവളുണ്ടോ വിശ്വസിക്കുന്നു.

കാലങ്ങളായി പീഡനം, അഴിമതി എന്നിവയൊക്കെ കണ്ടും കെട്ടും മടുത്തെന്നു പറഞ്ഞു ഒരുപാട് നാളുകളായി വാര്‍ത്ത കാണുകയേ ചെയ്യാതിരുന്ന ഞാന്‍ പെട്ടെന്നൊരു ദിവസം ഇത്രക്ക് വാര്‍ത്താതല്‍പ്പരനാകാനുള്ള കാരണം അവള്‍ക്കറിയണമത്രേ !

പണ്ടൊക്കെ സിനിമയും, സീരിയലും മാത്രമേ കുടുംബമായിരുന്നു കാണാന്‍ പറ്റുമായിരുന്നുള്ളൂ - ഇപ്പൊ വാര്‍ത്ത തീരെ കാണാന്‍ പറ്റാതെയായി.

കാരണം മാതൃഭൂമി ഇത്രേം കാണിച്ച സ്ഥിതിക്ക് മനോരമ ചുമ്മാ അടങ്ങിയിരിക്കുമെന്ന് ആരും വ്യാമോഹിക്കണ്ട.

എന്‍റെ ന്യൂസ് പരമ്പര ദൈവങ്ങളെ - കത്രികപ്പൂട്ടിടാനോക്കെ പഠിപ്പിക്കുന്ന കൂട്ടത്തില്‍ , നല്ല ക്ലാരിറ്റിയുള്ള കാമറ വാങ്ങാനുള്ള സാങ്കേതികപരിജ്ഞാനം കൂടി ഈ പെങ്കോച്ചുങ്ങള്‍ക്ക് നീ പറഞ്ഞു കൊടുത്തേക്കണേ.

എന്തായാലും കണ്ടാല്‍ മാനഹാനി ഉറപ്പ് !

എങ്കില്‍ പിന്നെ ശരിക്കൊന്നു കണ്ടെന്നെങ്കിലും ആശ്വസിച്ചു വിജ്രുംഭിച്ചു നാണം കെടാമല്ലോ !

വാല്‍ ഭാഗം :

ഷക്കീലയെയും പണ്ടിതുപോലെ കമ്പ്യൂട്ടര്‍ വിദഗ്ദരായ സംവിധായകര്‍ മോര്‍ഫ് ചെയ്തു പറ്റിച്ചതാണെന്ന് ആയമ്മ ഈയിടെ ഏതോ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞാരുന്നെന്നും ഇപ്പോള്‍ ഷക്കീലാന്‍റി ഡീസന്‍റ് ആയെന്നും ഞാനവളോട് പക്ഷെ പറഞ്ഞില്ല.

ഒരു വീണ്ടുവിചാരം ഉണ്ടായി പൂര്‍വ്വാധികം ശക്തമായി തിരിച്ചു വരാനെങ്ങാനും ഷക്കീലആഗ്രഹിക്കുന്നുണ്ടെങ്കില്‍ ? - എന്‍റെ വാക്കെങ്ങാനും അറംപറ്റണ്ടല്ലോ ! )

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top