Tuesday, June 25, 2013

താജിലെ ബുഫെ ലഞ്ച്

2004 ഇല്‍ വര്‍ക്കല താജ്ഹോട്ടലുകാര്‍ ഒരബദ്ധം കാണിച്ചു !

140 രൂപ കൊടുത്താല്‍ ആവശ്യത്തിന് ഇഷ്ടമുള്ള വിഭവങ്ങള്‍ കൂട്ടി ബുഫെ ലഞ്ചു കഴിക്കാം, ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ കുളിക്കാം, മേമ്പോടിക്ക് ഒരു ഫ്രീ ബിയറും - പോരെ പൂരം !

കൊല്ലത്ത് നിന്നുള്ള കുറെ പുള്ളാര് ജോലിക്കൊന്നും പോകാതെ ദിവസവും താജില്‍ ബുഫെ ലഞ്ച് കഴിക്കാന്‍ പോയിത്തുടങ്ങി.

ചോറിനു പകരം നെയ്മീനും, കൊഞ്ചുമൊക്കെ പൊരിച്ചത് മാത്രം കഴിച്ചു വയറുനിറച്ചവരുണ്ട്‌.

(അതിനെ വിശപ്പടക്കല്‍ എന്ന് വിളിച്ചാല്‍ ദൈവകോപം ഉണ്ടാകും)

പിന്നെ ഓടിച്ചു വിട്ടാലും സ്വിമ്മിംഗ് പൂളില്‍ നിന്ന് കയറി പോകേമില്ല !

അവസാനം എന്താവാന്‍ - രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ താജുകാര്‍ ബുഫെ നിര്‍ത്തി !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top