പണ്ടൊക്കെ ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ബന്ധുമിത്രാദികള്‍ക്ക് സമ്മാനിക്കാനായി വാങ്ങുന്ന സാധനങ്ങള്‍ക്കൊക്കെ ഉന്നത ഗുണനിലവാരമുണ്ടായിരുന്നു.
അത് സമ്മാനിച്ചാല്‍ എത്ര നാളുകള്‍ക്ക് ശേഷവും ബന്ധുക്കള്‍ക്കും,സ്വന്തക്കാര്‍ക്കും മുന്നിലൂടെ തലയുയര്‍ത്തിത്തന്നെ നടക്കാമായിരുന്നു.
എന്നാല്‍ ഇന്നും ഗള്‍ഫില്‍ നിന്ന് അവധിക്കു പോകുമ്പോള്‍ സമ്മാനം കൊടുക്കുന്ന ഏര്‍പ്പാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും, ഗള്‍ഫില്‍ വാങ്ങാന്‍ കിട്ടുന്ന സാധനങ്ങളുടെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞ് - അതിലും നല്ലത് കുറഞ്ഞ വിലക്ക് നാട്ടില്‍ വാങ്ങാം എന്ന സ്ഥിതിയായി.
അതുകൊണ്ടെന്താ , അവധി കഴിഞ്ഞു തിരിച്ചു പോരുന്നതിനു മുന്നേ കൊടുത്ത സമ്മാനം അകാലചരമമടഞ്ഞിട്ടുണ്ടാകും - നമ്മളെ കാണുമ്പോള്‍ ബന്ധുക്കള്‍ അടക്കിപ്പിടിച്ചു പറയുന്ന തെറി കേള്‍ക്കാന്‍ ഒരു ചൈനക്കാരനും വരില്ലല്ലോ .
സൌദിയിലെ കാര്യം തന്നെ എടുത്താല്‍ - കടയില്‍ പോയി വാങ്ങുന്ന സാധനത്തില്‍ എല്ലാം മെയ്ഡ് ഇന്‍ ജെര്‍മനി, ജപ്പാന്‍, കൊറിയ എന്നൊക്കെ കാണാം.
വിലയും ജപ്പാന്‍റെ തന്നെ.
പക്ഷെ വാങ്ങി മൂന്നാം പക്കം നല്ലൊരു പിടി പിടിച്ചാല്‍ സ്പാനര്‍ ഒടിഞ്ഞു കയ്യിലിരിക്കും.
എന്തിനു പറയുന്നു - ഇന്ത്യയില്‍ 5 രൂപക്ക് കിട്ടുന്ന സോള്‍ടറിംഗ് പേസ്റ്റിന്‍റെ ചൈനീസ് സഹോദരനെ സൌദിയില്‍ നിന്ന് വാങ്ങുമ്പോള്‍ ഏകദേശം ഇന്ത്യന്‍ റുപ്പീ - 125 !!!
പറഞ്ഞിട്ട് കാര്യമില്ല - ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ കാണാവുന്ന ഏക വസ്തുവായ വന്‍മതില്‍ പോലും മെയ്ഡ് ഇന്‍ ചൈന ആണല്ലോ.
നീല്‍ ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ നാട്ടിയ അമേരിക്കന്‍ പതാക പോലും മെയ്ഡ് ഇന്‍ ചൈന ആയിരുന്നെന്നാണ് പുതിയ കണ്ടെത്തല്‍.......
എന്തിനും ഏതിനും ഡ്യൂപ്ലിക്കെറ്റ് ഇറക്കുന്ന ചൈന എന്നാണാവോ ഫേസ്ബുക്കിന്‍റെ ഡ്യൂപ്ലിക്കേറ്റ് ഇറക്കുന്നത് ?
എന്നിട്ട് വേണം കുറച്ചു ഫേക്ക്ഐഡി ഉണ്ടാക്കി ചിലവന്മാരെ ഒക്കെ നല്ല ചൈനീസില്‍ നല്ല രണ്ടു ചുവന്ന തെറി പറയാന്‍ !
(പച്ചത്തെറി പറയാന്‍ പറ്റില്ല - കാരണം ചൈന കമ്യൂണിസ്റ്റ് രാജ്യമാണല്ലോ

0 comments
Posts a comment