മനസ്സില്‍ തോന്നുന്ന കഥകളെല്ലാം എഴുതാന്‍ സാധിക്കാറില്ല.
ചിലത് പ്രിയപ്പെട്ടവരെ വേദനിപ്പിച്ചേക്കും.
കാത്തുസൂക്ഷിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ടെക്കുമോ എന്ന് ഭയന്ന് ചിലത് വേണ്ടെന്നു വക്കപ്പെടും.
വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും, ആരെയും / ഒന്നിനെയും കൂസാത്തവര്‍ക്കും ഇതൊന്നും ഒരു പ്രശ്നമേയല്ല
അവര്‍ ബന്ധങ്ങളും, പൊരുത്തക്കേടുകളും, വിശ്വാസവും, രഹസ്യങ്ങളും വരെ വിറ്റ് ലൈക്കാക്കും.
ഭൌതീകമായ കേവലനേട്ടങ്ങളേക്കാള്‍ ബന്ധങ്ങള്‍ക്കും, വാക്കിനും വിലകല്‍പ്പിക്കുന്നവര്‍ക്ക് - കഥകളെക്കാള്‍ ജീവിതങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് - പക്ഷെ അതിനു കഴിയില്ല.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ജനിക്കാതെ പോയ പല കഥകളും തിരശ്ശീലക്കു പിന്നിലിരുന്ന്‍ നമ്മെ നോക്കി നെടുവീര്‍പ്പിടും !
ചിലത്, അനാവരണം ചെയ്യപ്പെടാത്തതിന്‍റെ ചാരിതാര്‍ത്ഥ്യത്തോടെ - ആശ്വാസത്തോടെ പുഞ്ചിരിക്കും.
ചിലത് രഹസ്യങ്ങളായി മണ്മറഞ്ഞു പോയേക്കാം എന്ന ഉത്ഘണ്ടയോടെ നോക്കി പിറുപിറുക്കും.
മാനം രക്ഷിച്ചതിന്‍റെ നന്ദിയോടെ മുഖംമിനുക്കി, മനം മയക്കുന്ന ചിരി ചിരിക്കും.
പറഞ്ഞവര്‍ പോലും പ്രതീക്ഷിക്കാത്തത്ര അര്‍ത്ഥവ്യാപ്തിയോടെ പ്രശസ്തമായവയാണ് പല മഹദ്വചനങ്ങളും !
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഒന്നുകൊണ്ടു മാത്രം പിറക്കാതെ പോയവയാണ് ചരിത്രമാവേണ്ട പല കഥകളും !

0 comments
Posts a comment