ഞാന്‍ വീട്ടിലുള്ളസമയത്ത് കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ ഭാര്യ തിരിഞ്ഞു പോലും നോക്കില്ല - അവള്‍ക്കറിയാം എനിക്കാ കരച്ചില്‍ അവഗണിച്ച് അധികസമയമൊന്നും ഇരിക്കാന്‍ കഴിയില്ലെന്ന്.
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് - ഇക്കണക്കിന് ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ ഇവള്‍ ശ്രദ്ധിക്കാറില്ലേ എന്നൊക്കെ.
തെറ്റയിലിനെ പറ്റിച്ച പോലെ വീട്ടില്‍ ഒരു ഒളികാമറ സ്ഥാപിച്ചാലോ എന്നൊക്കെ ചിന്തിച്ചു തലപുണ്ണാക്കുമ്പോഴാണ് എന്‍റെ വീട്ടില്‍ത്തന്നെ ഒരു ചാരസുന്ദരിയെന്നുള്ള കാര്യം ഞാനോര്‍ത്തത് - എന്‍റെ മൂത്ത മകള്‍.
ഒരു ലണ്ടന്‍ ഡയറി ചോക്കോബാര്‍ ഐസ്ക്രീമും, കയ്യില്‍ ഒരു മാള്‍ട്ടെര്‍സ് ചോക്കലേറ്റ് പാക്കറ്റും വച്ചു കൊടുത്തപ്പോള്‍ അവള്‍ കാര്യങ്ങളെല്ലാം മണിമണി പോലെ പറഞ്ഞു.
മോള്‍ പറഞ്ഞു "വാപ്പി വീട്ടിലില്ലാത്തപ്പോള്‍ വാവകള്‍ കരഞ്ഞാലും ഉമ്മി പതുക്കെ ജോലിയൊക്കെ തീര്‍ത്തശേഷമേ വന്നെടുക്കൂ"
ഭാര്യയോട് ഇക്കാര്യം അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചപ്പോള്‍ അവളുടെ മറുപടി
"ഇക്കാ ,പിള്ളേരുടെ സൈക്കൊളജി ആണത് - എപ്പോഴും നോക്കാനും എടുക്കാനും ആളുണ്ടെങ്കില്‍ കരഞ്ഞു കൊണ്ടേ ഇരിക്കും .മൈന്‍ഡ് ചെയ്യാതിരുന്നാല്‍ ഒരു കുഴപ്പോം ഇല്ല."
ആലോചിച്ചപ്പോള്‍ ശരിയുമാണ്.
കുഞ്ഞുങ്ങള്‍ കരയുന്നത് അമ്മമാര്‍ക്ക് വലിയ സംഭവമല്ലായിരിക്കാം - പക്ഷെ ഇക്കാര്യത്തില്‍ പെണ്ണുങ്ങളെക്കാള്‍ മനക്കട്ടി തീരെ കുറവാണ് ആണുങ്ങള്‍ക്ക്.
അല്ലെങ്കിലും ആളുകളുടെ സൈക്കോളജി ഒക്കെ നോക്കി പെരുമാറാന്‍ പെണ്ണുങ്ങള്‍ തന്നെ മിടുക്കികള്‍.
_____________________________________________________________
BEHIND THE SCENES
#സീന് - 1 - ഭാര്യ - "നിങ്ങളിങ്ങനെ ഏതു നേരവും ഫേസ്ബുക്കില്‍ തന്നെ ഇരുന്നോ - ആ കൊച്ചുങ്ങള്‍ രണ്ടും കിടന്നു കരഞ്ഞിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കണ്ട"
#സീന്‍ -2 - ഭാര്യയോട് ഇക്കാര്യം അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചപ്പോള്‍ അവളുടെ മറുപടി - "നിങ്ങള്‍ക്കങ്ങെയൊക്കെ പറയാം - കൊച്ചുങ്ങളേം നോക്കി ഇരുന്നാ ഇവിടത്തെ പണിയൊക്കെ നിങ്ങള്‍ വന്നെടുക്ക്വോ ?"
#സീന്‍ - 3 - പോസ്റ്റ് ചെയ്യും മുന്നേ ഭാര്യയെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കേട്ടുകൊണ്ടിരുന്ന മകള്‍ - "വാപ്പി മാള്‍ട്ടെര്‍സ് ഒന്നും വാങ്ങിച്ചു തന്നില്ലല്ലോ - ചുമ്മാ ആള്‍ക്കാരെ പറ്റിക്കാന്‍ എഴുതി വിടുന്നതാല്ലേ "
#സീന്‍ - 4 - ഞാന്‍ കമ്പ്യൂട്ടറിന് മുന്നില്‍ നിന്നെഴുന്നേറ്റ് പോയപ്പോള്‍ മകള്‍ ഞാന്‍ കേള്‍ക്കാതെ ഭാര്യയോട് - "ഞാനിനി വാപ്പിയുള്ളപ്പോ ഒരക്ഷരം മിണ്ടൂല - വാപ്പി അതൊക്കെ ഫേസ്ബുക്കിലിട്ട് അപ്പോതന്നെ ലോകത്തുള്ള എല്ലാരേം അറീക്കും ."

0 comments
Posts a comment