ഇത്തവണ ഗള്‍ഫില്‍ വെളുപ്പിനെ 3.21 മുതല്‍ വൈകുന്നേരം 6.42 വരെ ആണ് റമദാന്‍ വൃതം അനുഷ്ടിക്കേണ്ട സമയം - പകല്‍ താപനില പലപ്പോഴും അമ്പതു ഡിഗ്രിയോട് അടുക്കുന്നു !
കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയിട്ട് പൊരിവെയിലത്തായിരുന്നു ജോലി.
ഇന്നലത്തോടെ കൊട്ടിക്കലാശം നടന്നെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്ത മഷീനുകളില്‍ ഒരെണ്ണം ഇന്നലെ രാത്രി പണി മുടക്കിയതിനാല്‍ ഇന്ന് രാവിലെ വീണ്ടും സൈറ്റില്‍ പോകേണ്ടി വന്നു.
ഇന്നലെ വരെ വെള്ളക്കുപ്പി ചുണ്ടില്‍ നിന്ന് എടുക്കാതെ നടന്നിട്ടും തീരാത്ത ദാഹമായിരുന്നു , ആ പേടി ഇന്ന് രാവിലെ സൈറ്റില്‍ എത്തി ജോലി തുടങ്ങും വരെ ഉണ്ടായിരുന്നു.
എന്നാല്‍ എന്നെ അതിശയിപ്പിച്ചു കൊണ്ട്, ജോലി കഴിഞ്ഞു ഓഫീസില്‍ തിരിച്ചെത്തി മണിക്കൂര്‍ രണ്ടായിട്ടും വെള്ളം കുടിക്കണം എന്ന തോന്നലോ, ഒരല്‍പം ക്ഷീണമോ തോന്നുന്നില്ല.
ഈ അവസ്ഥയില്‍ ഇത്രയും നീണ്ട സമയം അന്നപാനീയങ്ങള്‍ വെടിഞ്ഞു ജോലി ചെയ്യുന്ന കാര്യം മറ്റുള്ളവര്‍ക്ക് അസാധ്യമായി തോന്നാം - എന്നാല്‍ വിശ്വാസം പകര്‍ന്നു തരുന്ന അനിര്‍വചനീയമായ മനോബലമോ, അദൃശ്യമായ ആ മഹദ്ശക്തിയുടെ കഴിവോ - നോമ്പെടുക്കുന്നതാണ് കൂടുതല്‍ എളുപ്പമെന്നു തോന്നല്‍ ജനിപ്പിക്കുന്നു.
അതുകൊണ്ട് തന്നെയാണ് സ്വീകരിക്കാന്‍ അല്‍പ്പം വിമുഖത മനസ്സില്‍ തോന്നിയാലും റമദാന്‍ യാത്രപറയുമ്പോള്‍ ഏതൊരു വിശ്വാസിയുടെയും ചങ്ക് പൊടിയുന്നത്.
മസ്കറ്റില്‍ ഉള്ള ലിഗേഷ് തേറയിലിനെ പോലെ വര്‍ഷങ്ങളായി റമദാന്‍ വൃതം നോല്‍ക്കുന്ന അനേകം അമുസ്ലിം സുഹൃത്തുക്കളെ എനിക്കറിയാം.
റമദാന്‍ വൃതം അനുഷ്ടിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തില്‍ നിന്നുള്ള ആശംസകള്‍ !

0 comments
Posts a comment