രാമായണം ബാലെ നടക്കുന്നു.
മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്‍ അത് കണ്ടെത്താനാകാതെ മരുത്വാമലയുമേന്തി മടങ്ങി വരുന്നതാണ് രംഗം.
രംഗത്ത് രാമനും, ലക്ഷ്മണനും.
കപ്പിയില്‍ കയര്‍ കെട്ടി സ്റ്റേജിന്‍റെ പിന്നില്‍ നില്‍ക്കുന്ന പാക്കരന്‍ ചേട്ടന്‍ വലിച്ചു പിടിച്ച നിലയില്‍ ഹനുമാന്‍ ഒരു കയ്യില്‍ ഗദയും, മറുകയ്യില്‍ മരുത്വാമലയുമായി വായുവിലൂടെ ആടിയുലഞ്ഞു പറന്നു നില്‍ക്കുന്നു.
വായുവിലൂടെ പറന്നു വരുന്ന ഹനുമാനെ രാമനും, ലക്ഷ്മണനും കണ്ടിട്ടില്ലെന്നാണ് വയ്പ്.
രാമന്‍റെ ഒരു നെടുനീളന്‍ ഡയലോഗ് കൂടി കഴിഞ്ഞിട്ട് ഹനുമാനെ ലാന്‍ഡ് ചെയ്യിച്ചാല്‍ മതി - പാക്കരന്‍ ചേട്ടന്‍ കയര്‍ സ്റ്റെജിനടുത്തുള്ള തൂണില്‍ കെട്ടിയിട്ട് ഒരു ബീഡിക്ക് തീകൊളുത്താന്‍ തുടങ്ങിയതും, കയറിന്‍റെ കെട്ടഴിഞ്ഞ് ഹനുമാന്‍ മോന്തേം കുത്തി സ്റ്റേജില്‍ വീണതും ഒരുമിച്ചു കഴിഞ്ഞു.
നേരത്തെ "വന്നിറങ്ങിയ" ഹനുമാനെ കണ്ട് സീന്‍ ചളമാകേണ്ടന്നു കരുതി രാമന്‍ സ്ക്രിപ്റ്റിലില്ലാത്ത ഒരു ഡയലോഗ് വച്ചു കാച്ചി -
"ഇതാര് ഹനുമാനോ, കയ്യില്‍ മലയോക്കെയായിട്ടാണല്ലോ , പോയ കാര്യം എന്തായി ?"
"പോയ കാര്യം കോപ്പായി, ആ കയറു പിടിച്ച തെണ്ടിയെവിടെ" യെന്നലറിക്കൊണ്ട് ഹനുമാന്‍ ഗദയോങ്ങിക്കൊണ്ട് സ്റ്റേജിന്‍റെ പിന്നിലേക്ക് പാഞ്ഞു.

0 comments
Posts a comment