Saturday, July 20, 2013

പ്രവാസിയുടെ നോമ്പുതുറ

"യെസ് - പ്രവാസിയുടെ നോമ്പുതുറ -

ആ വാക്കിന്‍റെഅര്‍ത്ഥമെന്താണെന്നറിയാമോ നിനക്ക് ?

അതറിയണമെങ്കില്‍ ആദ്യം പ്രവാസിയുടെ നോമ്പെന്താണെന്ന് നീയറിയണം.

കൈയുംകഴുകി വന്നിരുന്ന് ഭാര്യ അടിച്ചു ചുട്ട പൊറോട്ടയില്‍ മട്ടണ്‍ ചാപ്സും കൂട്ടി തട്ടുന്ന നാട്ടിലെ നോമ്പ്തുറയല്ല,

പാവങ്ങളായ പ്രവാസിലകളുടെ നോമ്പുതുറ.

ഹിന്ദിക്കാരന്‍റെയും, ബംഗളികളുടെയും , പച്ചകളുടെയും, മലയാളിയുടെയും നോമ്പുതുറ.

വിംറ്റോ കലക്കിയത് കുടിച്ചു കുടിച്ചു ചുണ്ട് ചുവന്നവന്‍റെ നോമ്പുതുറ.

തരിക്കഞ്ഞിയില്‍ അണ്ടിപ്പരിപ്പിന്‍റെ അളവ് കുറഞ്ഞു പോയതിന് ഉമ്മയെ ശാസിക്കുന്ന നാട്ടുകാരന്‍റെ നോമ്പുതുറയല്ല -

കുടുംബത്തിനു സുഖമായി കഴിയാന്‍ വേണ്ടി സ്വന്തം സുഖങ്ങള്‍ ഉപേക്ഷിച്ച് മുണ്ട്മുറുക്കിയുടുക്കുന്ന പ്രവാസിയുടെ സങ്കടങ്ങളുടെ നോമ്പുതുറ.

കഴിഞ്ഞ ദിവസം അബ്ബാസ് ആട്ടിയിറക്കി വിട്ടില്ലേ - ആ കുബ്ബൂസിനെയും ഉള്ളിക്കറിയെയും അല്ലാതെ ചോറും, നെയ്‌മീന്‍കറിയും സ്വപ്നം കാണുന്ന പ്രവാസിയുടെ നോമ്പുതുറ.

പ്രവാസി എന്ന മനുഷ്യന്‍റെ സോള്‍ - ആത്മാവ്

മക്ഡോണാള്‍ഡിലും കെഎഫ്സിയിലും നോമ്പ്തുറന്നു ശീലിച്ച നിന്നെപ്പോലെയുള്ളവര്‍ക്ക് പ്രവാസിയുടെ ആത്മാവ് തൊട്ടറിയാനുള്ള സെസുണ്ടാകണം, സെന്‍സിബിലിറ്റിയുണ്ടാകണം സെന്‍സിറ്റീവിറ്റിയുണ്ടാകണം."

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top