വൈകുന്നേരത്തെ നോമ്പ് തുറക്കുള്ള ഫ്രൂട്ട്സലാഡിനുള്ള ആപ്പിള്‍ മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
ഭാര്യയും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്ത മകളും സോഫയില്‍ കുഞ്ഞുങ്ങളെ കളിപ്പിച്ചു കൊണ്ടിരിക്കുന്നു.
പെട്ടെന്ന് എന്‍റെ കയ്യില്‍ നിന്ന് ഒരു കഷണം ആപ്പിള്‍ താഴെ വീണു.
"വാപ്പി ദേ ഒരു അപ്പിള്‍ താഴെ പോയി" മോള്‍ വിളിച്ചു പറഞ്ഞു.
"പണ്ട് ഇതുപോലെ ഒരു ആപ്പിള്‍ താഴെ വീഴുന്നത് കണ്ടാണ് ഒരാള്‍ എന്തോ കണ്ടു പിടിച്ചത്" ഭാര്യ പറഞ്ഞു.
"ഒരാളല്ല ഉമ്മി , എനിക്കറിയാം - ഐസക് ന്യൂട്ടന്‍ , അയാളാ റോക്കറ്റ് കണ്ടു പിടിച്ചത്"
"ങേ റോക്കറ്റോ ? അങ്ങേരു ഗുരുത്വാകര്‍ഷണമല്ലേ കണ്ടു പിടിച്ചത് ?" ഭാര്യയുടെ സംശയം.
"എന്താ ഈ ഗുരുത്വാകര്‍ഷണം ?" മോള്‍ടെ സംശയം.
"അത് താഴേക്ക് വീഴുന്ന സാധനങ്ങള്‍ എന്ത് കൊണ്ട് മുകളിലേക്ക് പോകുന്നില്ല എന്ന നിയമം" ഭാര്യ അറിവ് വ്യക്തമാക്കി.
"ആ അത് തന്നെയാ ഞാന്‍ പറഞ്ഞെ. അത് കണ്ടു പിടിച്ച് കഴിഞ്ഞപ്പോ താഴേക്ക് വീഴാതെ മുകളിലേക്ക് പോകുന്ന റോക്കറ്റും അയാള് തന്നെ കണ്ടു പിടിച്ചു"
അത്രയും നേരം അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് നിന്ന ഞാന്‍ കൂടുതല്‍ അവിടെ നിന്നാല്‍ പന്തിയല്ലെന്ന് മനസ്സിലാക്കി ബെഡ്റൂമിലേക്ക് പോന്നു.

0 comments
Posts a comment