Thursday, July 11, 2013

പറ്റിയ ആള്‍

ടോണിയേട്ടന്‍ മാന്‍പവര്‍ സപ്പ്ളെ തുടങ്ങി.

ഒരിക്കല്‍ സെക്യൂരിറ്റി ഒരു ജീവനക്കാരന്‍റെ ഒഴിവിലേക്ക് ടോണിയേട്ടന്‍ സപ്പ്ളെ ചെയ്ത എല്ലാ ഉദ്യോഗാര്‍ഥികളെയും കമ്പനി റിജക്റ്റ് ചെയ്തപ്പോള്‍ ടോണിയേട്ടന്‍ ആ സ്ഥാപനത്തിന്‍റെ മാനേജരെ ചെന്നു കണ്ടു.

"ഞാന്‍ സപ്പ്ളെ ചെയ്ത എല്ലാവരെയും നിങ്ങള്‍ റിജക്റ്റ് ചെയ്തു. എങ്ങനെയുള്ള ആളെയാണ് നിങ്ങള്‍ക്ക് വേണ്ടത് ?"

"ഞങ്ങള്‍ നോക്കുന്നത് നല്ല ആരോഗ്യമുള്ള ഒരാളെയാണ്.

അയാളുടെ മുഖത്ത് എപ്പോഴും ഒരു ദേഷ്യ ഭാവമുണ്ടായിരിക്കണം.

ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് നിയന്ത്രണം വിട്ട് മറ്റേയാളെ തല്ലണം.

അതുപോലെ മറ്റുള്ളവരുടെ ഓരോ ചലനങ്ങളെയും സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കുന്ന ഒരാളായിരിക്കണം."

"നിങ്ങള്‍ പറഞ്ഞ ഈ യോഗ്യതകള്‍ എല്ലാമുള്ള ഒരാളെയും കൊണ്ട് ഞാന്‍ ഉടനെ വരാം" . ടോണിയേട്ടന്‍ യാത്രപറഞ്ഞിറങ്ങി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടോണിയേട്ടന്‍ ഭാര്യ ഏലിയാമ്മച്ചേടത്തിയുമായി തിരികെ വന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top