Friday, July 26, 2013

ഫേസ്ബുക്കിലെ പീക്ക് ടൈം

ഫേസ്ബുക്കില്‍ ഒരു പീക്ക് ടൈം ഉണ്ട് - ആ സമയത്ത് സ്റ്റാറ്റസിട്ടാല്‍ ലൈക് കൂടുതല്‍ കിട്ടുമത്രേ !

ഇതിനെക്കുറിച്ച്‌ ഞാന്‍ കൂലങ്കഷമായി ഒരു ഗവേഷണം തന്നെ നടത്തി.

ആര്‍ക്കെങ്കിലും ഉപകാരപ്പെടണമെങ്കില്‍ പെട്ടോട്ടെ എന്ന് കരുതി ഗവേഷണഫലം താഴെ പ്രസിദ്ധീകരിക്കുന്നു -

അബ്ബാസ് സ്റ്റാറ്റസിടുന്നതിനു തൊട്ടു പിന്നാലെ സ്റ്റാറ്റസിടുക - കാരണം അതില്‍ കൂടുതല്‍ ആളുകള്‍ ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ ഉണ്ടാകുന്ന ഒരു സമയം ഞാന്‍ വേറെ കണ്ടിട്ടില്ല.
____________________________________________________
#ബോട്ടം കട്ടിംഗ് (പോക്കറ്റടിക്കാരുടെ വീഡിയോ കണ്ട ശേഷം കിട്ടിയത്) :

ലൈക് കിട്ടുന്നത് അബ്ബാസിനാണെങ്കിലും മുകളിലത്തെ ഐഡിയ എന്‍റെതാണ് കേട്ടോ - ഇനി ഇതിനെ അബ്ബാസിനെ പുകഴ്ത്തി ലൈക്കടിച്ചു മാറ്റാനുള്ള നമ്പറെന്നു വിളിച്ചാക്ഷേപിച്ചേക്കരുത്

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top